പൊട്ടു വെള്ളരി തീരദേശ സൂചക സംരക്ഷണ പദവിയിലേക്ക്. തീരമേഖലയുടെ സ്വന്തം വിളയായപൊട്ടു വെള്ളരി കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്ന പേരിൽ തനത് ജൈവ ബ്രാൻഡ് ഒരുക്കാനാണ് നീക്കം.കേരളത്തിന്റെ പാരമ്പര്യവിളകളെ സംരക്ഷിക്കാനും വിപണി മെച്ചപ്പെടുത്താനും തനതു കാർഷിക ഉൽപന്നങ്ങളെ ഭൗമ സൂചകങ്ങളായി രജിസ്റ്റർ ചെയ്യാൻ കാർഷിക സർവകലാശാലയും കൃഷിവകുപ്പും ചേർന്നുള്ള പദ്ധതിയുടെ ഭാഗമാണിത്.ഒരു പ്രത്യേക പ്രദേശത്തു ഉത്പാദിപ്പിക്കപ്പെടുന്നവ ഗുണമേൻമ, ഭൂപ്രകൃതി, കാലാവസ്ഥ, കൃഷി രീതി, നിർമാണ സംസ്കരണരീതികൾ, ഉൽപാദന പ്രക്രിയയിൽ പങ്കെടുക്കുന്ന മനുഷ്യരുടെ പ്രത്യേക കഴിവുകൾ, കരവിരുതുകൾ എന്നിവയുമായി ബന്ധമുണ്ടെങ്കിൽ ആ ഉൽപന്നങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങളാണ് ഭൗമ സൂചകങ്ങൾ.കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും പാരമ്പര്യവിളയായ പൊട്ടുവെള്ളരി മറുനാടുകളിലേക്കു കൂടി വ്യാപിപ്പിക്കും.
ചെന്നൈ ആസ്ഥാനമായ ഭൗമ സൂചികയുടെ റജിസ്ട്രിയുടെ അംഗീകാരം ലഭിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. പ്രാഥമിക പഠനം പൂർത്തിയായതിനാൽ പൊട്ടുവെള്ളരിയുടെ ഗുണമേൻമ ശാസ്ത്രീയമായി തെളിയിക്കണം. പൊട്ടുവെള്ളരിയുടെ ജനിതക ചരിത്രം കൂടി കണ്ടെത്തി രേഖയാക്കി മാറ്റേണ്ടതുണ്ട്.
ഭൗമ സൂചിക പദവിയിലേക്ക് പൊട്ടു വെള്ളരി
പൊട്ടു വെള്ളരി തീരദേശ സൂചക സംരക്ഷണ പദവിയിലേക്ക്. തീരമേഖലയുടെ സ്വന്തം വിളയായ പൊട്ടു വെള്ളരി കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്ന പേരിൽ തനത് ജൈവ ബ്രാൻഡ് ഒരുക്കാനാണ് നീക്കം
Share your comments