ഇതുവരെ 2.3 ലക്ഷം മണ്ണ് സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിക്കഴിഞ്ഞു. പച്ചക്കറി, മരച്ചീനി, നെല്ല് തുടങ്ങിയ വിളകള്‍ കൃഷി ചെയ്തയിടങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉത്പാദനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നെല്ലിന്റെ ഉത്പാദനം 67 ശതമാനം വരെ വര്‍ദ്ധിപ്പിച്ചപ്പോള്‍ പച്ചക്കറി 53ഉം മരച്ചീനി 32 ഉം ശതമാനം വരെ വര്‍ദ്ധിച്ചതായി കണ്ടെത്തി. കാന്തല്ലൂരിലെ കാരറ്റ് ഉത്പാദനം 53 ശതമാനം വരെ വര്‍ദ്ധിച്ചു.
കര്‍ഷകര്‍ക്ക് പുറമെ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഇത് സഹായകമാവും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. കേരളത്തിലെ മണ്ണിനങ്ങള്‍, പൊതുവായ പോരായ്മകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിലുണ്ട്.
പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക സംവിധാനവും കൃഷിയിടങ്ങളില്‍ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും രോഗങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്ന ക്രോപ് പെസ്റ്റ് സര്‍വൈലന്‍സ് സംവിധാനവും സര്‍ക്കാരിനായി ഐ.ഐ.ഐ.എം.കെ തയ്യാറാക്കുന്നുണ്ട്. കാപ്പി കര്‍ഷകര്‍ക്കായി www.indiacoffeesoils.net എന്ന വെബ്‌സൈറ്റ് കേന്ദ്ര കോഫി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് തയ്യാറാക്കിയിരുന്നു.
Share your comments