ഇന്ത്യയില്‍ രാജ്യാന്തര നിലവാരമുള്ള ഏക സോയില്‍ മ്യുസിയമാണിത്. ലോകത്തിലെ ഏറ്റവും വലിയ മണ്ണുശേഖരമാണ് ഇവിടെയുള്ളത്. വിവിധ പ്രദേശങ്ങളിലെ മണ്ണിന്‍റെ സവിശേഷതകള്‍, ഓരോ കൃഷിക്കും യോജിച്ച മണ്ണിനങ്ങള്‍, ഇവയുടെ ഭൗതിക, രാസ സവിശേഷതകള്‍ എന്നിവയുടെ ശാസ്ത്രീയ വിശദീകരണം ഇവിടെ നിന്നും ലഭിക്കും. ഓരോ മണ്ണിന്‍റെയും ഉത്ഭവം. അതായത്, മാതൃപാറയില്‍ നിന്നും വ്യത്യസ്ഥ രാസപ്രക്രിയയിലൂടെ ഇന്നത്തെ അവസ്ഥയില്‍ എത്തിയതിന്‍റെ വിവിധ ഘട്ടങ്ങള്‍ മോണോലിത്തുകളിലൂടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച 82 മോണോലിത്തുകളാണ് മ്യുസിയത്തില്‍ ഉള്ളത്. ഓരോ തരം മണ്ണിലേയും കൃഷി സംബന്ധിച്ചനിര്‍ദേശങ്ങളും ഇവിടെ ലഭിക്കും. യുറോപ്പിലും അമേരിക്കയിലും നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പഠന, ഗവേഷണനങ്ങള്‍ക്കായി ഇവിടെ വരുന്നു. മ്യുസിയത്തിലെ മിനി തീയേറ്ററില്‍ മണ്ണുസംരക്ഷണം, പ്രകൃതിസംരക്ഷണം, രാജ്യാന്തര മണ്ണുവര്‍ഷം തുടങ്ങിയ വിഷയങ്ങളുടെ ഡോക്യുമെന്‍റെറികളും പ്രദര്‍ശിപ്പിക്കുന്നു. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും മ്യുസിയം പൊതു ജനങ്ങള്‍ക്കായി തുറന്നിരിക്കും. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് രൂപ, മറ്റുള്ളവര്‍ക്ക് ഇരുപത് രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.വിദ്യര്‍ത്ഥികള്‍ക്ക് പഠനംനാവശ്യങ്ങള്‍ക്കായി വിവിധയിനം മണ്ണിനങ്ങള്‍ അടങ്ങുന്ന കിറ്റ് ഇവിടെ ലഭിക്കും.
Share your comments