മീന്‍ ഉണക്കുന്നതിനായി സോളാര്‍ ഡ്രയര്‍ വികസിപ്പിച്ചിരിക്കുയാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ശാസ്ത്രജ്ഞമാര്‍.200 മൈക്രോണ്‍ കനമുള്ള പോളിത്തീന്‍ ഷീറ്റുകൊണ്ട് വശങ്ങള് മറയ്ക്കുന്ന രീതിയാലാണ് രൂപകല്‍പ്പന. മീന്വിരിക്കാന് പാകത്തില്‍ ഉള്ളില്‍ നീളത്തില്‍ തട്ടുകളുണ്ട്. ഇതിലേക്ക് ഒരുപോലെ താപം എത്താനായി ഉള്ളില്‍ മൂന്ന് ഫാനുകളുണ്ടാകും. സൂര്യന്റെ താപം നിലനിര്‍ത്താനായി അടിഭാഗത്തു കറുത്ത പോളിത്തീന്‍ ഷീറ്റും വിരിച്ചിട്ടുണ്ട്. ഫാനുകള്‍ പ്രവര്‍ത്തിക്കുന്നത് പുറത്തു ഫ്രെയിമിന് മുകളിലുള്ള സൗരോര്‍ജ പാനലിലെ വൈദ്യുതി ഉപയോഗിച്ചാണ്. ഡ്രയറിനുള്ളിലെ താപനില അറിയുന്നതിന് ഉള്ളില്‍ സ്മാര്‍ട്ട് ടെംപറേച്ചര്‍ മോണിറ്ററിങ് സിസ്റ്റവുമുണ്ട്. ഇതുവഴി സംരംഭകന് താപനില അതാതു സമയം എസ്എംഎസിലൂടെ അറിയാം. വേഗത്തില്‍ തന്നെ അഴിച്ചെടുക്കാവുന്ന രീതിയിലാണ് നിര്‍മാണം. ശരാശരി എട്ടു മണിക്കൂര്‍കൊണ്ട് മീന്‍ ഉണങ്ങിക്കിട്ടും. ഇരുമ്പു ചട്ടക്കൂട്ടില്‍ പോളിത്തീന്‍ ആവരണവും സൗരോര്‍ജ പാനലും ബാറ്ററിയുമുള്ള, 50 കിലോ ശേഷിയുള്ള ഡ്രയറിനു ഏകദേശം 80,000 രൂപ മാത്രമാണ് ചെലവാകുക.
മത്സ്യമേഖലയിലുള്ളര്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനും അധികവരുമാനത്തിനും ഉപകാരപ്പെടും. പ്രവര്‍ത്തന മാതൃക കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍, തോപ്പുംപടി പഴയ പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സിഫ്റ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിഫ്റ്റ് ഡയറക്റ്റര്‍ ഡോ. സി.എന്‍. രവിശങ്കറിന്റെ നേതൃത്വത്തില്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി ഡോ. മനോജ് പി. സാമുവല്‍, ശാസ്ത്രഞ്ജന്മാരായ ഡോ. മുരളി, ഡോ. അനിസ് റാണി ഡെല്‍ഫിയാ, പി.വി. അല്‍ഫിയാ, ടെക്നിക്കല്‍ ഓഫീസര്‍ ജി. ഗോപകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മീൻ ഉണക്കുയന്ത്രം വികസിപ്പിച്ചത്.
Share your comments