1. News

കൃഷി നശിപ്പിക്കാനെത്തുന്ന കീടങ്ങളെ തുരത്താൻ സോളാർലൈറ്റ് കെണി

കല്ലറ ഗ്രാമപഞ്ചായത്തിലെ 64 പാടശേഖരങ്ങളിലായി 600 ഹെക്ടര്പ്രദേശത്ത് ഇതിന്‍റെ പ്രയോജനം ആദ്യഘട്ടത്തിൽ ലഭിക്കും.It is spread over an area of 600 hectares in 64 plots of land in Kallara Grama Panchayat. The plan will be received in the first phase

Abdul
ഈ ഉപകരണത്തിലെ എൽ ഇഡി ബൾബ് വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ പ്രകാശിക്കും
ഈ ഉപകരണത്തിലെ എൽ ഇഡി ബൾബ് വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ പ്രകാശിക്കും

 

 

ആലപ്പുഴ: കൃഷി നശിപ്പിക്കാനെത്തുന്ന കീടങ്ങളെ തുരത്താൻ പുതിയ വിദ്യയുമായി കൃഷി വകുപ്പ്. . ‘സോളാർ ലൈറ്റ് ട്രാപ്പ് എന്ന ഉപകരണം പാടശേഖരങ്ങളിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. കോട്ടയം ജില്ലയിലെ കല്ലറയിലെ പാടശേഖരത്താണ് പുതിയ പരീക്ഷണം നടത്തുന്നത്. കല്ലറ ഗ്രാമപഞ്ചായത്തിലെ 64 പാടശേഖരങ്ങളിലായി 600 ഹെക്ടര്പ്രദേശത്ത് ഇതിന്‍റെ പ്രയോജനം ആദ്യഘട്ടത്തിൽ ലഭിക്കും.It is spread over an area of 600 hectares in 64 plots of land in Kallara Grama Panchayat. The plan will be received in the first phase
ഏതുകാലത്തും കർഷകരുടെ പ്രധാന ശത്രുക്കളാണ് വിളവ് നശിപ്പിക്കാൻ എത്തുന്ന കീടങ്ങൾ. നിരവധി കീടനാശിനികൾ ഉപയോഗിച്ചാലും ചില കീടങ്ങൾ നശിക്കാറില്ല. ഇൗ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് പരിസ്ഥിതി യാതൊരു ദോഷവുമില്ലാത്ത തരത്തിൽ പുതിയ സംവിധാനമെത്തുന്നത്.
ഈ ഉപകരണത്തിലെ എൽ ഇഡി ബൾബ് വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ പ്രകാശിക്കും. ഇതിലെ നീലപ്രകാശത്തിലൽ ആകൃഷ്ടരായി എത്തുന്ന കീടങ്ങൾ ബൾബിന് താഴെയുള്ള വിഷദ്രാവകത്തിൽ വീണു ചാകും. തണ്ടുതുരപ്പന്, ഓലചുരുട്ടി, മുഞ്ഞ, ചാഴി തുടങ്ങിയ കീടങ്ങളെ ഇങ്ങനെ തുരത്താനാകും എന്നാണ് കാർഷിക വകുപ്പ് അവകാശപ്പെടുന്നത്.
. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ പ്രചരണാർത്ഥം നാലു ലക്ഷം രൂപ ചെലവഴിച്ചാണ് കർഷകർക്ക് സോളാര്ലൈറ്റ് ട്രാപ്പ് നല്കിയിരിക്കുന്നത്. രാസകീടനാശിനികളുടെ ഉപയോഗം പൂർണമായും ഒഴിവാക്കാനാകുമെന്നതാണ് ഇതിന്‍റെ നേട്ടം. സ്റ്റാൻറിന് മുകളില് ഒരു പാത്രവും അതിന് മുകളിൽ ഒരു എല്.ഇ.ഡി ബൾബും സോളാർപാനലും അടങ്ങിയതാണ് ഇൗ സൗരോർജ കെണി
രാത്രി പത്തിനുശേഷം പ്രവർത്തിക്കാത്തതിനാൽ മിത്രകീടങ്ങള്നശിക്കില്ല. ഒന്നിടവിട്ട ദിവസങ്ങളില്പാത്രങ്ങളിലെ വിഷദ്രാവകം മാറ്റും. കുറഞ്ഞ ചിലവില്കീടനിയന്ത്രണം ഫലപ്രദമായി നടത്തുന്നതിന് സോളാര്ലൈറ്റ് ട്രാപ്പ് പ്രയോജനപ്രദമാണെന്ന് കല്ലറ കൃഷി ഓഫീസര് ജോസഫ് ജെഫ്രി അറിയിച്ചു. കീടനാശിനി പ്രയോഗത്തിനുള്ള ബുദ്ധിമുട്ടുകളും ചിലവുകളും ഒഴിവാകുന്നതുകൊണ്ട് കർഷകർക്കു ഇത് ലാഭകരവുമാണ്. എല്ലാ വിളകൾക്കും പറ്റിയ തരത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളത്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിയറ്റ്‌നാം കുരുമുളകിന്റെ വരവ് ഇന്ത്യന്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി

English Summary: Solarlight trap to repel pests that destroy crops

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds