പച്ചത്തേങ്ങസംഭരണം 26-നകം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു...കിലോയ്ക്ക് 25 രൂപ താങ്ങുവിലപ്രകാരം കേരഫെഡ് സൊസൈറ്റികള്‍ വഴിയാകും സംഭരണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ഒപ്പം കൊപ്രയുടെ സംഭരണവും നടത്തും.ബജറ്റ് നിര്‍ദേശംപോലെ കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി പച്ചത്തേങ്ങവില സെപ്റ്റംബറോടെ 27 രൂപയാക്കും.പച്ചത്തേങ്ങ വില 45 രൂപവരെ ഉയര്‍ന്നപ്പോഴാണ് സംഭരണം നിര്‍ത്തിയത്. ഇപ്പോഴിത് 27 രൂപയിലേക്ക് താഴ്ന്നു. ഇതിനാലാണ് സംഭരണം പുനരാരംഭിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 25 രൂപയില്‍ താഴുമ്പോള്‍ സംഭരിക്കാമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത് 'രണ്ടുവര്‍ഷമായി രണ്ടുവര്‍ഷമായി പച്ചത്തേങ്ങ സംഭരണമില്ല.
പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് സംഭരണം നടത്താൻ തീരുമാനിച്ചത്. ദേശീയതലത്തില്‍ നോഡല്‍ ഏജന്‍സിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള കൊപ്രയുടെ താങ്ങുവിലയായ 95.21 രൂപയ്ക്ക് തന്നെ കേരഫെഡ്, നാളികേരവികസന കോർപറേഷൻ എന്നിവ മുഖേന കൊപ്ര സംഭരിക്കും. 370 കൃഷിഭവനുകളുടെ പരിധിയിലുളളതും കേരഫെഡിന് കീഴില്‍വരുന്നതുമായ 900 സഹകരണസംഘങ്ങള്‍ വഴിയാണ് സംഭരണം. മറ്റു പ്രദേശങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഏജന്‍സികള്‍ വഴിവഴിയും. ഇറക്കുമതി, ഗതാഗതം, കൈകാര്യം ചെയ്യുന്നതിനുള്ള കൂലി എന്നിവയടക്കം സംഘങ്ങള്‍ക്ക് 400 രൂപ ലഭിക്കും.
Share your comments