News

വിമാന ടിക്കറ്റ് ചെലവ് കുറയ്ക്കാനുള്ള ചില ടിപ്പുകൾ

Some tips to book cheap flight tickets

ഇന്ന് അധികമാളുകളും, സാധാരണക്കാരടക്കം വിമാനത്തിൽ യാത്രചെയ്യാൻ താൽപ്പര്യം കാണിക്കുന്നവരാണ്. കാരണം ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താമെന്നത് തന്നെ.  മിക്കവരും വേനൽക്കാല അവധി കാലത്തായിരിക്കും യാത്ര ചെയ്യുന്നത്. അതിനാൽ ഈ കാലങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാറുണ്ട്.

ഉയരുന്ന നിരക്ക് വര്‍ദ്ധനയും യാത്രാ ചെലവുകളും ഒക്കെ നല്ലൊരു തുക തന്നെ അപഹരിക്കും. യാത്രാ വേളകളിൽ ചെലവ് ചുരുക്കുന്നതിനായി എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് മുതൽ താമസിക്കാനുള്ള ഹോട്ടലുകൾ, സന്ദർശിക്കാനുള്ള സ്ഥലങ്ങൾ തുടങ്ങി പദ്ധതി ഇടുന്ന കാര്യങ്ങൾ എല്ലാം ആദ്യമേ തന്നെ കൃത്യമായി ആസൂത്രണം ചെയ്യേണ്ടത് ആവശ്യമാണ്.  ഒരു യാത്ര പുറപ്പെടും മുമ്പുള്ള ആദ്യ ഘട്ടമാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഓൺലൈനിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കുന്നതിനും ചില മാര്‍ഗങ്ങളുണ്ട്. എമെർജൻസി ഘട്ടങ്ങളിൽ ചിലപ്പോൾ സാധ്യമായെന്ന് വരില്ലെങ്കിലും അല്ലാത്ത യാത്രാ വേളകളിൽ ഇവ ഉപകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം: ഇനി സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കാം

* ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് സമയം പ്രധാനമാണ്. യാത്രാ തീയതികളും സ്ഥലവുമൊക്കെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആദ്യ പടി, എത്രയും വേഗം ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നതാണ്. കാരണം യാത്രാ തീയതി അടുക്കുന്തോറും, ഫ്ലൈറ്റ് നിരക്കുകൾ ഉയരാം. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ, ധാരാളം പണം ലാഭിക്കാനും തുക മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കാനും കഴിയും. യാത്ര ചെയ്യാൻ തിരക്കു കുറഞ്ഞ ദിവസം തിരഞ്ഞെടുക്കുകയാണ് മറ്റൊരു വഴി. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ അര്‍ദ്ധരാത്രിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാൻ സഹായകരമാകുമെന്ന് ട്രാവൽ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജൈവ ഇന്ധനമുപയോഗിച്ച്‌ രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്

* ടിക്കറ്റ് ബുക്ക് ചെയ്യാൻ നിരവധി വെബ്‌സൈറ്റുകൾ ഉള്ളതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിവിധ കമ്പനികളുടെ നിരക്കുകൾ താരതമ്യം ചെയ്യാം. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ, അവ ഓരോ സൈറ്റുകളും നോക്കുകയും വ്യത്യസ്ത എയര്‍ലൈൻ കമ്പനികളുടെ നിരക്കുകൾ താരതമ്യം ചെയ്യുകയും വേണം. എയർലൈൻ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അലേർട്ടുകൾ നൽകുന്നത് ഉറപ്പാക്കുക. കുറഞ്ഞ നിരക്കിലെ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കാൻ പ്രത്യേക ഓഫറുകൾ സഹായകരമാകും. ഇത്തരം സന്ദര്‍ഭങ്ങളിൽ ഓഫര്‍ ടിക്കറ്റുകൾ വിറ്റഴിയുന്നതിന് മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗോഎയര്‍, എയര്‍ഏഷ്യ, ജെറ്റ്സ്റ്റാര്‍, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പിന്തുടരുന്നതിലൂടെയും വിവിധ ഓഫറുകളെ കുറിച്ച് അറിയാം.

ബന്ധപ്പെട്ട വാർത്തകൾ: 68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ കൈമാറ്റം ചെയ്‌തു

* നിരവധി തവണ ടിക്കറ്റുകൾ സേര്‍ച്ച് ചെയ്യുമ്പോൾ വെബ്‌സൈറ്റുകൾ പിന്നീട് നിരക്ക് വർദ്ധിപ്പിച്ച് കാട്ടുന്നതിനാൽ കുറഞ്ഞ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യാം. ഫ്ലൈറ്റു ടിക്കറ്റുകൾക്കായി തിരയുമ്പോൾ, ഇൻകഗ്നിറ്റോ മോഡ് ഉപയോഗിക്കുക. മുൻകാല സേര്‍ച്ച് ഹിസ്റ്ററി ലഭിക്കില്ല. കുറഞ്ഞ നിരക്കുകൾ ലഭിക്കുന്നതിന് മറ്റൊരു ലാപ്‌ടോപ്പിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ടിക്കറ്റ് നിരക്കുകൾ ബ്രൗസ് ചെയ്യാം. ഓഫര്‍ ടിക്കറ്റുകൾ, തിരക്കുകുറഞ്ഞ സമയത്തെ ടിക്കറ്റ് ബുക്കിങ് എന്നിവ പോലെ തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ഈ മാര്‍ഗവും സഹായകരമാകും.


English Summary: Some tips to book cheap flight tickets

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine