News

കുടുന്ത പാടത്ത് വിത്തെറിഞ്ഞു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുടുന്ത പാടശേഖരത്തിലെ രണ്ടാം സീസണ്‍ നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് സി.വി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അജിതകുമാരി, അംഗം മഞ്ചു ലക്ഷ്മി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.എസ്.വര്‍ഗീസ്, എന്‍.ഐ ജേക്കബ്, ജോയി തോമസ്, പാടശേഖര സമിതി സെക്രട്ടറി ജോസഫ് തോമസ്, ജോജി, ജേക്കബ്, കൃഷി ഓഫീസര്‍ ജയശ്രീ ഭാസ്കര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണപിള്ള, ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox