<
  1. News

മണ്ണുത്തിയില്‍ 'സില്‍ക്കി പെറ്റ് ഗ്രൂമിങ് ആന്‍ഡ് സ്പാ സെന്റര്‍

കേരള വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനായി 'സില്‍ക്കി പെറ്റ് ഗ്രൂമിങ് ആന്‍ഡ് സ്പാ സെന്റര്‍' തുടങ്ങുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കുക, വളര്‍ത്തുമൃഗ സംരക്ഷണം കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

KJ Staff

കേരള വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനായി 'സില്‍ക്കി പെറ്റ് ഗ്രൂമിങ് ആന്‍ഡ് സ്പാ സെന്റര്‍' തുടങ്ങുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കുക, വളര്‍ത്തുമൃഗ സംരക്ഷണം കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.മണ്ണുത്തി വെറ്ററിനറി ആശുപത്രിക്ക് സമീപമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വളത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, പരിചരണം, ഗ്രൂമിങ്,രോമം വെട്ടിയൊതുക്കല്‍, ഒരുമണിക്കൂറെടുത്തുള്ള കുളിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവിടെ ലഭ്യമാക്കുന്നത്.

സംരംഭകത്വവികസനം ലക്ഷ്യമാക്കിയുള്ള ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിൻ്റെ ആദ്യഘട്ട പദ്ധതിയാണ് സ്പാ സെന്റര്‍. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.വെറ്ററിനറി സര്‍വകലാശാലയില്‍നിന്ന് ലാബ് ടെക്നീഷ്യന്‍ ഡിപ്ലോമ നേടിയ രണ്ടുപേരാണ് കഴിഞ്ഞവര്‍ഷം സര്‍വകലാശാലയ്ക്ക് ലഭിച്ച ചാന്‍സ്ലേഴ്സ് അവാര്‍ഡിന്റെ തുകയാണ് ഇതിനായി ചെലവാക്കുന്നത്. സ്പാ സെന്ററില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം സംരംഭകര്‍ക്കും 20 ശതമാനം സര്‍വകലാശാലയ്ക്കും നല്‍കണമെന്നാണ് വ്യവസ്ഥ. ഒരുവര്‍ഷ കാലാവധിയാണ് സംരംഭകര്‍ക്ക് നല്‍കുന്നത്.കേരളത്തിന് പുറത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി ധാരാളം സ്പാ സെന്ററുകള്‍ ഉണ്ട്. എന്നാല്‍, കേരളത്തില്‍ എറണാകുളം ഒഴിച്ചാല്‍ മറ്റ് സ്ഥലങ്ങളിലൊന്നും ഇത്തരം പദ്ധതികള്‍ ഇല്ല.

English Summary: Spa for pets at Mannuthy

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds