ധാരാളം കർഷക സമരങ്ങൾ ദിനംപ്രതി ജില്ലയില്‍ അരങ്ങേറുന്നുണ്ട്. എന്നാൽ കർഷകരുടെ സമരങ്ങൾ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അക്കാരണത്താലാണ് ഈ വ്യത്യസ്തമായ സമര രീതി തെരഞ്ഞെടുത്തതെന്ന് ഹരിത സേന ഭാരവാഹികൾ പറഞ്ഞു. പ്രളയാനന്തരം കൃഷിനാശം സംഭവിച്ച കർഷകർക്ക് ജീവനാംശമായി ഒരു വർഷത്തേയ്ക്ക് പ്രതിമാസം പതിനായിരം രൂപ അനുവദിക്കുക, കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിതള്ളുക, പ്രതിമാസ കർഷക പെൻഷൻ പതിനായിരം രൂപയാക്കുക, കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുക പ്രധാനമായും കർഷകർ ആവശ്യപ്പെടുന്നത്.
കർഷകരുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കുന്നതു വരെ സമരം നടത്തും അല്ലെങ്കിൽ കർഷകർ ഒന്നടങ്കം ആത്മഹത്യ ചെയ്യാൻ സന്നദ്ധരാണെന്ന് ഹരിതസേന ജില്ലാ സെക്രട്ടറി ജോസ് പുന്നയ്ക്കൻ പറഞ്ഞു. ഈ സമരം അധികാരികളോടുള്ള ഒരു സൂചന മാത്രമാണ് ഇനിയും കർഷകനെ തിരസ്കരിക്കാനാണ് ശ്രമമെങ്കിൽ കൂടുതൽ പ്രക്ഷോഭമുണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഹരിതസേന ജില്ലാ പ്രസിഡന്റ് എൻ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കോഡിനേറ്റർ സുധാകര സ്വാമി, എൻ. വർഗീസ്, പി.വി ജോസ് തുടങ്ങിയവർ സംസാരിച്ചു.
Share your comments