
ഭാവി സുരക്ഷിമാക്കി വയ്ക്കുന്നതിന് വിവിധ നിക്ഷേപ പദ്ധതികൾ അന്വേഷിക്കുന്നവർക്ക് പറ്റിയ ഒരു പദ്ധതിയാണ് സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം. ഇത് സാധാരണ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് അധിക പലിശയും നൽകുന്നു. നിലവിൽ 8.61 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന സ്പെഷ്യൽ എഫ്ഡി പദ്ധതികളേയും ബാങ്കുകളേയും കുറിച്ചാണ് വിശദമാക്കുന്നത്.
സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയിൽ സാധാരണ സ്ഥിരനിക്ഷേപ പദ്ധതികളേക്കാളും ഉയർന്ന പലിശ നിരക്കോ അല്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങളോടെയോ അവതരിപ്പിക്കുന്നു. ഉയർന്ന പലിശ നിരക്ക് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം നിക്ഷേപം പരിഗണിക്കാം. മിക്കപ്പോഴും നിശ്ചിത കാലയളവിലേക്കോ അല്ലെങ്കിൽ പ്രചാരണ പരിപാടികളുടെ ഭാഗമായി പരിമതിപ്പെടുത്തിയ കാലയളവിലോ മാത്രം അവസരം നൽകുന്ന പദ്ധതിയാണിത്.
സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്പെഷ്യൽ എഫ്ഡി സ്കീമുകളിൽ ഇതിന് പുറമെ അധിക പലിശ നിരക്കും വാഗ്ദാനം ചെയ്യാറുണ്ട്. അതേസമയം രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ സ്പെഷ്യൽ എഫ്ഡി നിക്ഷേപത്തിന്മേൽ നൽകുന്ന പലിശ നിരക്ക് താഴെ ചേർക്കുന്നു. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാധകമായ പലിശ നിരക്കും നിക്ഷേപ കാലയളവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ : 7.10% പലിശ; 444 ദിവസത്തെ നിക്ഷേപം
എസ്ബിഐ : 7.10% പലിശ; 400 ദിവസത്തെ നിക്ഷേപം
യൂണിയൻ ബാങ്ക് : 7.00% പലിശ; 399 ദിവസത്തെ നിക്ഷേപം
ബാങ്ക് ഓഫ് മഹാരാഷ്ട്ര : 7.00% പലിശ; 200 ദിവസത്തെ നിക്ഷേപം
ബാങ്ക് ഓഫ് ബറോഡ : 7.15% പലിശ; 399 ദിവസത്തെ നിക്ഷേപം (തിരംഗ പ്ലസ് ഡിപ്പോസിറ്റ് സ്കീം)
ബാങ്ക് ഓഫ് ഇന്ത്യ : 7.25% പലിശ; രണ്ട് വർഷത്തെ നിക്ഷേപം
കാനറ ബാങ്ക് : 7.25% പലിശ; 444 ദിവസത്തെ നിക്ഷേപം
ഇന്ത്യൻ ബാങ്ക് : 7.25% പലിശ; 400 ദിവസത്തെ നിക്ഷേപം
ഇന്ത്യൻ ഓവർസീസ് ബാങ്ക് : 7.25% പലിശ; 444 ദിവസത്തെ നിക്ഷേപം
പഞ്ചാബ് നാഷണൽ ബാങ്ക് : 7.25% പലിശ; 444 ദിവസത്തെ നിക്ഷേപം
പഞ്ചാബ് & സിന്ധ് ബാങ്ക് : 7.40% പലിശ; 444 ദിവസത്തെ നിക്ഷേപം
സിറ്റി യൂണിയൻ ബാങ്ക് : 7.00% പലിശ; 400 ദിവസത്തെ നിക്ഷേപം
ഐഡിബിഐ ബാങ്ക് : 7.25% പലിശ; 444 ദിവസത്തെ നിക്ഷേപം
ധനലക്ഷ്മി ബാങ്ക് : 7.25% പലിശ; 555 ദിവസത്തെ നിക്ഷേപം
കർണാടക ബാങ്ക് : 7.25% പലിശ; 444 ദിവസത്തെ നിക്ഷേപം
കൊട്ടക് മഹീന്ദ്ര ബാങ്ക് : 7.25% പലിശ; 23 മാസത്തെ നിക്ഷേപം
സൗത്ത് ഇന്ത്യൻ ബാങ്ക് : 7.30% പലിശ; 500 ദിവസത്തെ നിക്ഷേപം
സിഎസ്ബി ബാങ്ക് : 7.35% പലിശ; 444 ദിവസത്തെ നിക്ഷേപം
ഫെഡറൽ ബാങ്ക് : 7.40% പലിശ; 400 ദിവസത്തെ നിക്ഷേപം
ജമ്മു കശ്മീർ ബാങ്ക് : 7.50% പലിശ; 555 ദിവസത്തെ നിക്ഷേപം
കരൂർ വൈശ്യ ബാങ്ക് : 7.50% പലിശ; 444 ദിവസത്തെ നിക്ഷേപം
ഡിസിബി ബാങ്ക് : 7.65% പലിശ; 61 മാസത്തെ നിക്ഷേപം
ബന്ധൻ ബാങ്ക് : 7.85% പലിശ; 500 ദിവസത്തെ നിക്ഷേപം
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് : 8.25% പലിശ; 750 ദിവസത്തെ നിക്ഷേപം
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് : 8.50% പലിശ; 444 ദിവസത്തെ നിക്ഷേപം
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് : 8.61% പലിശ; 750 ദിവസത്തെ നിക്ഷേപം
Share your comments