ബജറ്റ് എയര്‍ലൈന്‍ സ്‌പൈസ്‌ജെറ്റ് ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കൽ നടത്തി. .ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ബ്ലെൻഡഡ് ബയോ ഫ്യൂവൽ (കൂട്ടിക്കലർത്തിയ ജൈവ ഇന്ധനം) ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയത്.25 മിനിറ്റായിരുന്നു യാത്രാ ദൈര്‍ഘ്യം. സിവില്‍ ഏവിയേഷന്‍ അധികൃതരുള്‍പ്പെടെ 20 പേരാണു വിമാനത്തിലുണ്ടായിരുന്നത്.
സ്‌പൈസ്‌ജെറ്റിൻ്റെ ബൊംബാർഡിയർ ക്യു൪ 400 ടര്‍ബോപ്രോപ്പ് വിമാനത്തിൻ്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചത് .ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്.വിമാനത്തിൻ്റെ വലതു ഭാഗത്തെ എന്‍ജിൻ്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണു പ്രവര്‍ത്തിച്ചത്
ജെട്രോഫ ചെടിയുടെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.ഭാഗികമായി ശുദ്ധിചെയ്ത ജെട്രോഫ എണ്ണയുടെ നിര്‍മാണത്തില്‍ ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷക കുടുംബങ്ങള്‍ പങ്കാളികളാണ്. ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി .നിലവില്‍ ആഭ്യന്തര വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 45-50 ശതമാനത്തോളം ഇന്ധനത്തിനു വേണ്ടിയാണു വിനിയോഗിക്കുന്നത്.
എയര്‍ ടര്‍ബൈന്‍ ഫ്യൂവലിൻ്റെ (എ.ടി.എഫ്) വില വര്‍ദ്ധന ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
Share your comments