ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻ്റെ (ഐ.ഐ.എസ്.ആര്‍.) നൂതന വിപണകേന്ദ്രമായ' സ്‌പൈസറി'യ്ക്ക് തുടക്കമായി. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളുമെത്തിക്കാനായി കോഴിക്കോട് ചെലവൂരിലാണ് സ്‌പൈസറി ആരംഭിച്ചിരിക്കുന്നത്. കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനായി ഒരു സ്ഥലമൊരുക്കുകയാണ് ഇവിടെ.
ഗവേഷണ കേന്ദ്രത്തിന്റെ കൃഷിതോട്ടങ്ങളില്‍ നിന്നും, ഗവേഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന മികച്ച ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള വിപണനകേന്ദ്രമാണ് സ്‌പൈസറി.
സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പുറമെ ഗവേഷണ കേന്ദ്രത്തിന്റെയും മറ്റു ഐ.സി.എ.ആര്‍ സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്കളുടെയും സംരംഭകരുടെയും ഉത്പന്നങ്ങളും ഇവിടെ ലഭ്യമാക്കും. നിലവില്‍ അന്‍പതോളം ഉത്പന്നങ്ങളാണ് സ്‌പൈസ്സറിയില്‍ ലഭ്യമാക്കുക. എന്നാല്‍, പൊതുവിപണിയെക്കാള്‍ വിലക്കുറവിലാണ് സ്‌പൈസറിയില്‍നിന്ന് ഉത്പന്നങ്ങള്‍ ലഭിക്കുക. പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, മഞ്ഞള്‍പൊടി, മുളകുപൊടി, കപ്പ പുട്ടുപൊടി എന്നിവയ്ക്ക് പുറമേ, മുപ്പതിലധികം ഉത്പന്നങ്ങളും ഇവിടെനിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിവരങ്ങള്‍ക്ക്: 8589902677
Share your comments