<
  1. News

ഏലം ഉത്പാദനം വർധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി സ്‌പൈസസ് ബോർഡ്... കൂടുതൽ കാർഷിക വാർത്തകൾ

കേരള ക്ഷീരകർഷക ക്ഷേമനിധിബോർഡ് ക്ഷേമപെൻഷൻ വിതരണം തുടങ്ങി, ഏലം ഉത്പാദനം വർധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി സ്‌പൈസസ് ബോർഡ്, സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
ഏലം ഉത്പാദനം വർധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി സ്‌പൈസസ് ബോർഡ്
ഏലം ഉത്പാദനം വർധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി സ്‌പൈസസ് ബോർഡ്

1. ഏലം ഉത്പാദനം വർധിപ്പിക്കുന്നതിന് കർഷകർക്ക് സഹായകരമായ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സ്‌പൈസസ് ബോർഡ്. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സുഗന്ധവ്യഞ്ജന കോൺക്ലേവിലാണ് 'കാർഡ്സ് ആപ്പ്' സ്പൈസസ് ബോർഡ് അവതരിപ്പിച്ചത്. ഏലം കൃഷിയുടെ സമഗ്രവികസനം, ഉത്പാദനക്ഷമത വർധിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾക്കായി കർഷകരെ സഹായിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. സ്പൈസസ് ബോർഡ് സെക്രട്ടറി ഡോ.കെ.ജി.ജഗദീശ ഐഎഎസ് ആപ്പിന്റെ ഉദ്ഘാടനകർമം നിർവഹിച്ചു. കേരള ശാസ്ത്ര-സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടി. രാധാകൃഷ്ണനും കേരള കാർഷിക സർവകലാശാലയിലെ ഏലം ഗവേഷണ വിഭാഗം തലവൻ പ്രൊഫ.ഡോ.എം. മുരുഗനും ക്ലാസെടുത്തു. മൂന്നൂറോളം പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്.

2. കേരള ക്ഷീരകർഷക ക്ഷേമനിധിബോർഡ് ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണം തുടങ്ങി. മസ്റ്ററിംഗ് സമർപ്പിച്ചിട്ടുള്ള ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷനായി 16,64,69,900 രൂപയും, ക്ഷേമനിധി ബോർഡ് മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ള കുടുംബ പെൻഷൻ ഗുണഭോക്താക്കൾക്ക് മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കുടുംബപെൻഷനായി 2,28,98,400 രൂപയും, ഓണമധുരം 2024 ധനസഹായ പദ്ധതിയുടെ ആദ്യഘട്ടമായി അംഗങ്ങളായ 49,044 ക്ഷീരകർഷകർക്ക് 1,47,13,200 രൂപയും അനുവദിച്ചു.

3. സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒരു ജില്ലയിലും ശക്തമായ മഴമുന്നറിയിപ്പുകളില്ല. എന്നാൽ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വ്യാഴാഴ്ചവരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും അതിനോട് ചേർന്നിട്ടുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Spices Board with mobile app to boost cardamom production... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds