കര്‍ഷകരുടെ പ്രയത്‌നം കുറയ്ക്കുന്നതിനും ഹെലികോപ്റ്ററിൻ്റെ അമിത മരുന്നുപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തളിയന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. കൂറ്റന്‍ ഡ്രോണാണ് തളിയന്ത്രം. 35 ലിറ്റര്‍ മരുന്നുമായി ആകാശത്തുയര്‍ന്ന് കൃത്യമായ ഇടങ്ങളില്‍ മാത്രം തളിക്കുന്ന നിര്‍മിതബുദ്ധിയുള്ളതാണ് വലിയ ഡ്രോണ്‍. എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു യന്ത്രം സ്വയം വികസിപ്പിച്ചെടുത്തത് തൃശ്ശൂരിലെ ഇന്‍കര്‍ റോബോട്ടിക് എന്ന റോബോട്ട് നിര്‍മാണ സ്ഥാപനം നടത്തുന്ന യുവാക്കളാണ്.യന്ത്രം കേരള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരത്തിനായി പരീക്ഷണവും നടത്തി. ആദ്യപരീക്ഷണം വിജയമായിരുന്നു. അവസാനഘട്ടം കൂടി കഴിഞ്ഞാല്‍ അംഗീകാരം കിട്ടും.അതോടെ കേരളത്തിലെ പാടങ്ങളിലും തോട്ടങ്ങളിലും മരുന്നുതളിക്കല്‍ പറക്കുംയന്തിരന്‍ ഏറ്റെടുക്കും.
ക്യാമറാ ഡ്രോണുകളെ മാതൃകയാക്കിയാണ് സ്പ്രേയര്‍ ഡ്രോണ്‍ വികസിപ്പിച്ചിട്ടുള്ളത്. ക്യാമറ ഘടിപ്പിക്കുന്ന ഡ്രോണുകള്‍ക്ക് നാല് ചിറകാണെങ്കില്‍ സ്പ്രേയര്‍ ഡ്രോണിന് ആറുണ്ട്.. ഒരു മീറ്ററാണ്ഇ കാലിൻ്റെ നീളം ആറു കാലിലുമാണ് പ്രൊപ്പെല്ലര്‍ പ്രവര്‍ത്തിക്കുന്നത്. അതിശക്തിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊപ്പെല്ലറാണ് ചലനനിയന്ത്രണ ഭാഗം. കാലില്‍ മുകളിലാണ് പ്രൊപ്പല്ലറെങ്കില്‍ അതേ കാലില്‍ താഴെയാണ് സ്പ്രേയറുള്ളത്. സ്പ്രേയര്‍ നാല് കാലില്‍ മാത്രമാണ്. രണ്ട് കാലുകളില്‍ സെന്‍സറാണ്. ഇവയാണ് ഡ്രോണുകളുടെ കണ്ണ്. തന്ത്രപ്രധാനമായ ചിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ നോക്കി മനസ്സിലാക്കാനാണ് സെന്‍സര്‍ എന്ന കണ്ണ്.
35 ലിറ്റര്‍ വഹിക്കും സ്പ്രേയര്‍ ഡ്രോണിന്റെ കാലുകള്‍ സംഗമിക്കുന്ന സ്ഥലത്താണ് 35 ലിറ്റര്‍ ശേഷിയുള്ള കന്നാസ് ഘടിപ്പിച്ചിട്ടുള്ളത്. ഈ സംഗമസ്ഥാനത്ത് തന്നെയാണ് ചിപ്പും ബാറ്ററിയും ചാര്‍ജിങ് യൂണിറ്റുമുള്ളത്. ഈ കന്നാസില്‍ നിന്നാണ് ചെറിയ ട്യൂബ് വഴി കാലുകളിലെ സ്പ്രേയറിലേക്ക് മരുന്ന് എത്തുക....മരുന്ന് കന്നാസില്‍ നിറയ്ക്കണം. സ്പ്രേയര്‍ ഡ്രോണിനെ മാത്രമല്ല, മരുന്ന് തളിക്കുന്ന സ്പ്രേയറിന്റെ അളവും വേഗവും നിയന്ത്രിക്കുന്നത് നിര്‍മിതബുദ്ധിയായ ചിപ്പിലൂടെയാണ്. എത്ര തളിക്കണമെന്നും എവിടെ തളിക്കണമെന്നുമുള്ള സന്ദേശം കിട്ടുന്ന രീതിയില്‍ സ്പ്രേയര്‍ പ്രവര്‍ത്തിക്കും..
നാല് കിലോമീറ്റര്‍ പോകും ചിപ്പില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന വിവരമുപയോഗിച്ച് വിദൂരനിയന്ത്രണ സംവിധാനംപോലും ആവശ്യമില്ലാതെ നാല് കിലോമീറ്റര്‍ വരെ പോയി ...മരുന്ന് തളിക്കും പറക്കും യന്തിരന്‍. എത്ര ദൂരത്ത് പോകണമെന്നും എവിടെ, എത്ര ഉയരത്തില്‍ പറക്കണമെന്നുെമല്ലാം ചിപ്പില്‍ രേഖപ്പെടുത്തിവെച്ചാല്‍ അതേപോലെ ചെയ്യും .400 അടിവരെ ഉയരത്തില്‍ പറന്ന് മരുന്ന് തളിക്കും. കാലുകളുടെ നീളം ഒരു മീറ്ററാണെന്നതിനാല്‍ പരമാവധി രണ്ടര മീറ്റര്‍ വീതിയില്‍ മാത്രമേ മരുന്ന് സ്പ്രേ ചെയ്യാനാകൂ. ഇത് വേണമെങ്കില്‍ കുറയ്ക്കാം; കൂട്ടാനാകില്ല.
ജി.പി.എസ്. ഉപയോഗിച്ചാണ് ഡ്രോണിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത്. ബാറ്ററി തീരാറായാലോ മരുന്ന് തീരാറായാലോ അപ്പോള്‍ത്തന്നെ നിശ്ചിത സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശം സെറ്റുചെയ്ത് വെച്ചിട്ടുണ്ട്. നെല്‍പ്പാടത്താണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കര്‍ഷകക്കൂട്ടായ്മയുടെ കൃഷിയിടത്തിന്റെ പരിധി രേഖപ്പെടുത്തി നല്‍കിയാല്‍ അത്രയും സ്ഥലത്ത് മരുന്ന് തളിച്ച് മടങ്ങിയെത്തും. പാടത്തുനിന്ന് പത്ത് മീറ്റര്‍
പാടത്തുനിന്ന് പത്ത് മീറ്റര്‍ ഉയര്‍ന്നു പറന്ന് രണ്ടരമീറ്റര്‍ വീതം വീതിയില്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നാണ് എല്ലായിടത്തും തളിക്കല്‍ പൂര്‍ത്തിയാക്കുക.
തീയണയ്ക്കാം അത്യാവശ്യഘട്ടങ്ങളില്‍ തീയണയ്ക്കാനും ഈ ഡ്രോണ്‍ ഉപയോഗപ്പെടുത്താം. മരുന്ന് നിറയ്ക്കുന്ന കന്നാസില്‍ വെള്ളം നിറയ്ക്കണമെന്ന് മാത്രം. എന്നാല്‍ തീപ്പിടിത്ത സ്ഥലങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കണമെന്നതിനാല്‍ പ്രധാന ചിപ്പിലേക്ക് വിവരങ്ങള്‍ നല്‍കാനാകില്ല. അതിനാല്‍റിമോട്ട് കണ്‍ട്രോളിലായിരിക്കണം പ്രവര്‍ത്തിപ്പിക്കേണ്ടത്. തീ പെട്ടെന്ന് ഉയര്‍ന്നാല്‍ വിലകൂടിയ ഈ ഡ്രോണ്‍ നശിക്കാനും സാധ്യതയുണ്ട്. ബാറ്ററി തീര്‍ന്നാല്‍ സ്വയം തിരിച്ചെത്തി സ്വയം ചാര്‍ജ് ചെയ്യുകയും ചെയ്യും . മരുന്ന് നിറച്ച് ജോലിചെയ്യുന്ന പറക്കുംയന്തിരനെ നിര്‍മിച്ചുവരികയാണ് ഇന്‍കര്‍ റോബോട്ടിക്കിലെ യുവാക്കള്‍.
കടപ്പാട് ; മാതൃഭൂമി
Share your comments