സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകതൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌ക്കാരം മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ കുന്നലത്ത് വീട്ടിലെ മുഹമ്മദ് ഹുസൈന് ലഭിച്ചു. 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഹുസൈന്‍ പുരസ്‌ക്കാരമായ അന്‍പതിനായിരം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കര്‍ഷക തൊഴിലാളിയായ ഹുസൈന്‍ ബ്രഷ്‌കട്ടര്‍, പവര്‍ സ്‌പ്രെയര്‍, ട്രില്ലര്‍, ട്രാക്ടര്‍, നടീല്‍ യന്ത്രം എന്നിവ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. തരിശുകിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കി തെഴില്‍രഹിതരായവര്‍ക്ക്് മാതൃകയാവാന്‍ ഹുസൈന് കഴിഞ്ഞിട്ടുണ്ട്.
' ഈ ചേറ്റുപാടമാണ് എന്റെ ഐശ്വര്യം. ആരോഗ്യമുള്ളിടത്തോളം ഞാന്‍ ഇവിടുണ്ടാകും.കര്‍ഷകതൊഴിലാളിയായും കര്‍ഷകനായും ജീവിക്കണമെന്ന മോഹമേയുള്ളു', ഹുസൈന്‍ പറയുന്നു.' പത്താം വയസില്‍ വാപ്പയോടൊപ്പം പാടത്തിറങ്ങിയതാണ്. പതിമൂന്ന് വര്‍ഷം പ്രവാസജീവിതം നയിച്ചെങ്കിലും ഈ മണ്ണായിരുന്നു എന്നും മനസില്‍.തിരിച്ച് നാട്ടിലെത്തിയ ഉടന്‍ കൃഷി തുടങ്ങി. നല്‍പ്പത്തിയഞ്ചാം വയസിലും തുടരുകയാണ് ', ഹുസൈന്‍ തുടര്‍ന്നു പറഞ്ഞു.
ചാത്തനല്ലൂര്‍ പാടശേഖരത്തില്‍ സ്വന്തമായുള്ള മൂന്നേക്കറും പാട്ടത്തിനെടുത്ത നാലേക്കറുമാണ് ഹുസൈന്റെ കൃഷിയിടം. 2016-17 ല്‍ അങ്ങാടിപ്പുറം കൃഷി ഭവന്റെ നേതൃത്വത്തില്‍ ചാത്തനല്ലൂര്‍ പാടത്ത് അറുപതേക്കര്‍ തരിശുഭൂമിയില്‍ പൊന്നുവിളയിച്ച സംഘത്തിലെ പ്രമുഖനായിരുന്നു ഹുസൈന്‍. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഭാര്യ ഷിഫാനത്തും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം
ശ്രമശക്തി പുരസ്‌ക്കാരം മുഹമ്മദ് ഹുസൈന്
സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകതൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌ക്കാരം മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ കുന്നലത്ത് വീട്ടിലെ മുഹമ്മദ് ഹുസൈന് ലഭിച്ചു. 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഹുസൈന്‍ പുരസ്‌ക്കാരമായ അന്‍പതിനായിരം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
Share your comments