എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിലെ വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ ഹസീനയും മുനീറും വീട്ടാവശ്യത്തിന് വേണ്ടിയാണ് കൃഷി ചെയ്ത് ' തുടങ്ങിയത്. ഈ തുടക്കം ഇപ്പോൾ എത്തിനിൽക്കുന്നത് ശ്രീമതി ഫാമിലാണ്. വളരെ വ്യത്യസ്തമായ കൃഷികളാണ് ഇവരുടെത്. നാടൻ ഉൾപ്പെടെ വിവിധ ഇനം പശുക്കൾ, ചെമ്മരി ആട് ഉൾപ്പെടെയുള്ള ആടുകൾ, മുട്ടക്കോഴികൾ അലങ്കാര കോഴികൾ, പാത്ത താറാവ്, അലങ്കാര മത്സ്യങ്ങൾ, വളർത്തു മത്സ്യങ്ങൾ , വിവിധ ഇനം പച്ചക്കറികൾ , ഫാഷൻ ഫ്രൂട്ട്സ്, അസോള, തീറ്റപ്പുല്ല് എന്നിവയാണ് പ്രധാന കൃഷികൾ.ഈ കൃഷി പാഠം പഠിക്കാൻ കോളേജിൽ നിന്നും വിദ്യാർത്ഥികളും ധാരാളം എത്താറുണ്ട്. പിന്നെ ചാണകത്തിൽ നിന്നും ബയോ ഗ്യാസ് , കമ്പോസ്റ്റ് , സ്ലറി , ചാണകപ്പൊടി, എന്നിവ വിൽപ്പനയും നടത്തുന്നുണ്ട്. കൃഷിക്ക് ഒപ്പം റെഡി ടു കുക്ക് പച്ചക്കറികളും ഇവർ വിൽപ്പന നടത്തുന്നുണ്ട്. പശുവിൻ പാൽ തൈര് നെയ്യ് എന്നിവയും . വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചlണ് റെഡി ടു കുക്ക് പച്ചക്കറികൾ പാക്ക് ചെയ്ത് വിൽക്കുന്നത്. സഹായത്തിനായ് അഞ്ച് പേരും അവർക്കൊപ്പമുണ്ട്. 10 വർഷത്തേക്ക് ലീസിന് എടുത്ത സ്ഥലത്താണ് ഇവർ എല്ലാ കൃഷി യും ചെയുന്നത്. പെയൻ്റിങ്ങ് കോൺട്രാക്ടർ ആയ മുനീർ സമയം കിട്ടും പോലെ കൃഷിയിൽ സജീവം. ഹസീന ഈ കൃഷി തിരക്കിനിടയിലും പ്രൈവറ്റായി ബി എ യും എം എ യും പാസായി, ഇപ്പോൾ LLB ക്ക് ചേരനിരിക്കുകയാണ് . കൃഷിപണികളും വിട്ടു പ ണിയും പഠനത്തേ ബാധിച്ചിട്ടില്ല എന്ന് ഹസീന. മക്കൾ 4 പേർ ഫായിസ് , ഫഹിം, ഫാസിൻ, ഫർസീൻ . ഇതിൽ ഏറ്റവും ഇളയ ഫർ സീ ന് കൃഷി എറെ ഇഷ്ടമാണ് . ചിരട്ടയിലും മറ്റുമാണ് മോൻ കൃഷി ചെയ്യുന്നത്. മികച്ച ക്ഷീര കർഷകർക്ക് ഉള്ള അവാർഡ് , നിറകതിർ അവാർഡ് എന്നിവ ഹസീന മുനീറിnu സ്വന്തം
ഈ വിജയം ഹസീന മുനീറിന് സ്വന്തം
എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിലെ വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ ഹസീനയും മുനീറും വീട്ടാവശ്യത്തിന് വേണ്ടിയാണ് കൃഷി ചെയ്ത് ' തുടങ്ങിയത്. ഈ തുടക്കം ഇപ്പോൾ എത്തിനിൽക്കുന്നത് ശ്രീമതി ഫാമിലാണ്. വളരെ വ്യത്യസ്തമായ കൃഷികളാണ് ഇവരുടെത്. നാടൻ ഉൾപ്പെടെ വിവിധ ഇനം പശുക്കൾ, ചെമ്മരി ആട് ഉൾപ്പെടെയുള്ള ആടുകൾ, മുട്ടക്കോഴികൾ അലങ്കാര കോഴികൾ, പാത്ത താറാവ്, അലങ്കാര മത്സ്യങ്ങൾ, വളർത്തു മത്സ്യങ്ങൾ , വിവിധ ഇനം പച്ചക്കറികൾ , ഫാഷൻ ഫ്രൂട്ട്സ്, അസോള, തീറ്റപ്പുല്ല് എന്നിവയാണ് പ്രധാന കൃഷികൾ.
Share your comments