എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സംസ്ഥാന കൃഷിവകുപ്പിൻ്റെയും സംയുക്ത കാർഷിക സംരംഭമായ ഐഡിൽ ടു ഐഡിയൽ പച്ചക്കറി കൃഷി വകുപ്പു മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൃഷി ആരംഭിക്കാൻ മുൻകൈയെടുത്ത സർവകലാശാലയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിയുടെ കാര്യത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ അടുത്ത വർഷത്തോടെ ഉല്പാദന സംസ്ഥാനമാക്കി മാറ്റാൻ കഴിയും.The Minister said that the activities of the university, which took the initiative to start agriculture, are a model for the community. In terms of vegetables, the consumer state of Kerala can be transformed into a producing state by next year.
കഴിഞ്ഞ കാലങ്ങളിൽ കാർഷിക മേഖലയെ പ്രകൃതി ദുരന്തങ്ങൾ പ്രതിസന്ധികൾ വരുത്തിയ കാലമായിരുന്നുവെങ്കിലും ഈ വർഷം പച്ചക്കറി കൃഷിയിൽ ഉയർന്ന ഉല്പാദനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുസാറ്റ് നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിലാണ് സർവകലാശാലയിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.
ഏഴ് ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. തുടർന്ന് അഞ്ച് ഏക്കറിലേക്കും കൃഷി വ്യാപിപ്പിക്കും. ഫലവൃക്ഷത്തോട്ടം ഒരുക്കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും.
സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ , പ്രോ വൈസ് ചാൻസലർ പി.ജി ശങ്കരൻ ,രജിസ്ട്രാർ ഡോ.വി.മീര, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ മീര കണ്ണൻ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉദ്യാന കൃഷി പരിശീലനം
Share your comments