1. News

കാർഷികരംഗത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വേണം: ഹൈബി ഈഡ൯

എറണാകുളം ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകണമെന്ന് ഹൈബി ഈഡ൯ എം.പി. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം. ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും എം.പി പറഞ്ഞു.

Meera Sandeep
കാർഷികരംഗത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വേണം: ഹൈബി ഈഡ൯
കാർഷികരംഗത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വേണം: ഹൈബി ഈഡ൯

എറണാകുളം: എറണാകുളം ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകണമെന്ന് ഹൈബി ഈഡ൯ എം.പി. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം. ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും എം.പി പറഞ്ഞു.

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച ജില്ലാ തല വ്യവസായ സംഗമവും സ്റ്റാർട്ട്അപ്പ്‌ ഹാക്കത്തോണും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക ഇടപെടൽ സാധ്യമാക്കുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിലാണ് സ്റ്റാർട്ടപ്പുകൾക്ക് സഹായമെന്ന പദ്ധതി ജില്ലാ പഞ്ചായത്ത്‌ ആവിഷ്കരിച്ചിരിക്കുന്നത്. പ്രാദേശിക ആശയങ്ങളെ ബിസിനസ്‌ ആശയങ്ങളായി രൂപപ്പെടുത്തുക, തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷികമേഖലയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യം

പ്രാദേശിക തലത്തിൽ മികച്ച സ്റ്റാർട്ടപ്പിനെ കണ്ടെത്താനാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യം, കാർഷിക വികസനം, മാലിന്യ സംസ്കരണം, അടിസ്ഥാന വികസനം, മത്സ്യ ബന്ധനം, എന്നീ വിഭാഗങ്ങളിലുള്ള ആശയങ്ങൾ ഹാക്കത്തോണിൽ അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ പ്രായോഗികതലത്തിലെത്തിക്കാ൯ 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും.

മോഡൽ എഞ്ചിനീയറിംഗ് കോളേജ്, രാജഗിരി കോളേജ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കളമശ്ശേരി കീഡ് ക്യാമ്പസ്‌, ഐ. എച്ച്. ആർ. ഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഹാക്കത്തോൺ വിധികർത്താക്കളായി. സംരംഭക വർഷത്തിൻറെ ഭാഗമായി വിവിധ പദ്ധതികൾക്ക് ഏറ്റവുമധികം പിന്തുണ നൽകിയ യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് പ്രതിനിധികളെ യോഗത്തിൽ ആദരിച്ചു.

 

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സനിതാ റഹീം, സ്ഥിരം സമിതി അധ്യക്ഷരായ ആശ സനിൽ, എം. ജെ ജോമി, അംഗങ്ങളായ മനോജ്‌ മൂത്തേടൻ, ശാരദ മോഹൻ, ലിസി അലക്സ്‌, ഷാരോൺ പനക്കൽ, കെ. കെ ദാനി, സംസ്ഥാന ആസൂത്രണ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഇ. ശ്രീകുമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടർ പി. എം ഷഫീക്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എ നജീബ്, മാനേജർ എസ്. ഷീബ, ലീഡ് ബാങ്ക് മാനേജർ പി. ഡി മോഹൻ കുമാർ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി.ജി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Start-up ventures needed in agriculture: Hibi Eden

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds