<
  1. News

കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്.... കൂടുതൽ കാർഷിക വാർത്തകൾ

മിഷൻ ഫോർ ഇൻഗ്രേറ്റഡ് ഡവലപ്മെൻ്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോർട്ടികൾച്ചർ വിളകൾക്ക് ധനസഹായവുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, സംസ്ഥാനത്ത് മൺസൂൺ ശക്തിപ്പെടുന്ന സാഹചര്യത്തിൽ കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളത്തിലെ ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്രവികസനത്തിനായി മിഷൻ ഫോർ ഇൻഗ്രേറ്റഡ് ഡവലപ്മെൻ്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോർട്ടികൾച്ചർ വിളകൾക്ക് ധനസഹായം നൽകുന്നത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളുടെ നടീൽ വസ്‌തുക്കളുടെ ഉത്പാദനം, വിളവിസ്തൃതി വ്യാപനം, തോട്ടങ്ങളുടെ പുനരുദ്ധാരണം, ജലസ്രോതസുകളുടെ നിർമാണം, സംരക്ഷിത കൃഷി, മണ്ണിരകമ്പോസ്റ്റ് യൂണിറ്റ് നിർമാണം, കൂൺ കൃഷി, വിപണികളുടെ അടിസ്ഥാനസൗകര്യ വികസനം, വിളവെടുപ്പാനന്തര പരിപാലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് ധനസഹായം നൽകുന്നത്. കൂടാതെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വീട്ടുവളപ്പിൽ ഫലവവ്യക്ഷ പോഷക തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂൺ കൃഷി പ്രോത്സാഹനത്തിനായും വാഴ കൃഷിയിൽ കയറ്റുമതി അടിസ്ഥാനത്തിൽ വിള പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായും ധനസഹായം നൽകുന്നുണ്ട്. പ്രോജക്ട് അധിഷ്ഠിത പദ്ധതികൾ വായ്‌പാബന്ധിതമാണ്. 

പദ്ധതികളുടെ വിശദാംശങ്ങൾ:

ഹോർട്ടികൾച്ചർ വിളകളുടെ:

  • നടീൽ വസ്‌തുക്കളുടെ ഉത്പാദനം: ചെറുകിട നഴ്‌സറി, വൻകിട നഴ്‌സറി
  • വിളവിസ്തൃതി വ്യാപനം: വാഴ, കൈതച്ചക്ക, പപ്പായ, ഡ്രാഗൺഫ്രൂട്ട്, പാഷൻഫ്രൂട്ട്, അവോക്കാഡോ, റംബുട്ടാൻ, മാവ്, പ്ലാവ്, പേര, കുടംപുളി, നാരകം എന്നീ ഫലവൃക്ഷങ്ങൾ, പുഷ്‌പവിളകൾ, തോട്ടവിളകൾ സുഗന്ധവിളകൾ, തോട്ടവിളകൾ, ഔഷധസസ്യങ്ങൾ.
  • തോട്ടങ്ങളുടെ പുനരുദ്ധാരണം: ഉണങ്ങിയ ചെടികൾ മാറ്റുക, ശിഖരം മുറിയ്ക്കുക, പുതിയ തൈകൾ നടുക
  • ജലസ്രോതസുകളുടെ നിർമാണം: പൊതുകുളങ്ങൾ, വ്യക്തിഗത കുളങ്ങൾ (50%-75% ധനസഹായം)
  • സംരക്ഷിത കൃഷി: പോളീഹൗസ് (ഫാൻ പാഡ് സിസ്‌റ്റം, നാച്യുറലി വെന്റിലേറ്റഡ്) തണൽ വല, വാക്ക് ഇൻ ടണൽ, ആൻ്റി ബേർഡ് നെസ്‌റ്റ്, മൾച്ചിംഗ് (പ്ലാസ്റ്റ‌ിക്/ചണം/അഗ്രോ ടെക്‌സ്‌റ്റൈൽസ്/മറ്റ് ജൈവ വിഘടന വസ്തുക്കൾ), ഹൈഡ്രോപോണിക്സ് & എയറോപോണിക് യൂണിറ്റുകൾ, പോളീഹൗസുകൾക്കായുള്ള സർക്കുലേഷൻ ഫാൻ, പച്ചക്കറിവിളകൾക്കായുള്ള താങ്ങുകാലുകൾ, ആൻ്റി ബേർഡ് വലകൾക്ക് സ്ഥിര താങ്ങ് സംവിധാനം, വേലി, കാലാവസ്ഥയ്ക്ക് അനുസൃതമായ ഫെർട്ടിഗേഷൻ, ഫ്രൂട്ട്/ബഞ്ച് കവർ, വീഡ് മാറ്റ് മുതലയാവ
  • മണ്ണിരകമ്പോസ്റ്റ് യൂണിറ്റ് നിർമാണം
  • കൂൺ കൃഷി: ചെറുകിട- വൻകിട ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ്
  • പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്
  • തേനീച്ച വളർത്തലിലൂടെ പരാഗണ പിന്തുണ
  • വിപണികളുടെ അടിസ്ഥാനസൗകര്യ വികസനം: ഗ്രാമീണ വിപണികൾ, ചെറുകിട വിപണികൾ, പഴം-പച്ചക്കറി വിളകളുടെ വിൽപനയ്ക്കായി സഞ്ചരിക്കുന്ന വിൽപനശാല, പഴം-പച്ചക്കറികളുടെ പാഴാകലും നഷ്ടവും ഒഴിവാക്കുന്നതിന്
  • വിളവെടുപ്പാനന്തര പരിപാലനം: ഫാം ഗേറ്റ് പായ്ക്ക് ഹൗസ് (19 മീ. x 6 മീ.), സംയോജിത പായ്ക്ക്ഹൗസ് (18 മീ.x 22 ), പ്രീകൂളിംഗ് യൂണിറ്റ്, കോൾഡ് റൂം (സ്റ്റേജിംഗ്), കോൾഡ് സ്റ്റോറേജ് (ടൈപ്പ് 1 & ടൈപ്പ് 4) 5000 മെ. ടൺ, സോളാർ ക്രോപ്പ് ട്രൈയർ (70 കി.ഗ്രാം & 100 കി.ഗ്രാം), റീഫർ വാൻ (4-14 മെ.ടൺ സംഭരണ ശേഷി), പ്രൈമറി / മിനിമൽ പ്രോസസ്സിംഗ് യൂണിറ്റ്, ഉള്ളി / വെളുത്തുള്ളി ശേഖരണ സംവിധാനം, മൂല്യവർദ്ധനവിനുള്ള സെക്കൻഡറി പ്രോസസ്സിംഗ് യൂണിറ്റുകൾ

രാഷ്ട്രീയ കൃഷി വികാസ് യോജന സാമ്പത്തിക സഹായത്തോടെ

  • വീട്ടുവളപ്പിൽ ഫലവൃക്ഷ പോഷക തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം
  • വാഴ കൃഷിയിൽ കയറ്റുമതി അടിസ്ഥാനത്തിൽ വിള പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവ്യാപനം, പായ്ക്ക് ഹൗസ്, റീഫർ വാൻ എന്നിവയ്ക്ക് ധനസഹായം
  • കൂൺ കൃഷി പ്രോത്സാഹനത്തിനായി കൂൺ ഗ്രാമങ്ങൾ

പദ്ധതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ധനസഹായത്തിനും അതാത് പ്രദേശത്തെ കാർഷിക ബ്ലോക്കുകളിലോ ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനുകളിലോ ബന്ധപ്പെടാവുന്നതാണ്.

2. സംസ്ഥാനത്ത് മൺസൂൺ ശക്തിപ്പെടുന്ന സാഹചര്യത്തിൽ കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ കർഷകർക്ക് ദുരിതാശ്വാസവും അടിയന്തര സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അടിയന്തര സഹായം ആവശ്യമായി വരുന്ന സാഹചര്യത്തിൽ സ്‌ക്രീനിൽ തന്നിരിക്കുന്ന ജില്ലാ അടിസ്ഥാനത്തിലുള്ള കൺട്രോൾ റൂം നമ്പറുകളിൽ നിന്നും അതത് ജില്ലകളിലെ നമ്പറുകളിൽ കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നും വ്യാപകമായ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31-ാം തീയതി വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാക്കി 10 ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയിൻ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് നാളെ രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: State Agriculture Department has opened control rooms to provide emergency assistance to farmers.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds