-
-
News
പച്ചക്കറികൃഷിക്ക് അവാര്‍ഡും ധനസഹായവും
സംസ്ഥാന കൃഷിവകുപ്പ് പച്ചക്കറികൃഷി വികസന പദ്ധതിയിന്‍കീഴില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. മികച്ച വിദ്യാര്‍ഥി, സ്‌കൂള്‍, പ്രധാനാധ്യാപകന്‍, അധ്യാപകന്‍, കര്‍ഷകന്‍, ക്ലസ്റ്റര്‍, സ്ഥാപനം (പബ്ലിക്/പ്രൈവറ്റ്), ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷയുടെ മാതൃക കൃഷിഭവനുകളില്‍ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃഷി ഓഫീസര്‍/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടെ ഈ മാസം 30ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീഗസറുടെ കാര്യാലയത്തില്‍ ലഭിക്കണം.

തരിശുഭൂമിയില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് ധനസഹായം നല്‍കുന്നു. 25000 രൂപ കൃഷി ചെയ്യുന്ന വ്യക്തിക്കും 5000 രൂപ ഭൂവുടമയ്ക്കും ഉള്‍പ്പെടെ ആകെ 30000 രൂപയാണ് ഒരു ഹെക്ടറിന് നല്‍കുന്നത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഗ്രൂപ്പായോ കൃഷിയില്‍ പങ്കാളികളാകാം. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്ക് അനുസരിച്ച് സബ്‌സിഡി ലഭിക്കും. ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 15000 രൂപ നിരക്കില്‍ കൃഷി ചെയ്യുന്ന സ്ഥലവിസ്തൃതിക്ക് ആനുപാതികമായി സബ്‌സിഡി ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
English Summary: state award for farmersa
Share your comments