<
  1. News

വനിതാരത്ന പുരസ്കാര നിറവിൽ ഡോ. വനജ

സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ വനിതാരത്ന പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വനജ സ്വന്തമാക്കി.

Asha Sadasiv
Dr .vanaja

സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ വനിതാരത്ന പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വനജ സ്വന്തമാക്കി. .സി.ഡി. സരസ്വതി, പി.യു ചിത്ര, പി.പി. രഹ്നാസ്, ഡോ. പാര്‍വതി എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. 

കാസര്‍ഗോഡ് പീലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറായ ഡോ വനജ കാർഷിക ഗവേഷണ രംഗത്ത് ഊർജിത പ്രവർത്തനം കാഴ്ചവച്ച വ്യക്തിയാണ്. കേരളത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഏഴോം 1, ഏഴോം 2 എന്നീ നെൽവിത്തുകൾ വികസിപ്പിക്കുകയും ചെയ്തു. കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കുന്ന ആദ്യത്തെ ഇന്റർ സ്‌പെസിഫിക് ഹൈബ്രിഡ് വികസിപ്പിച്ചു. 8 ശാസ്ത്ര പുസ്തകങ്ങൾ, 58 ശാസ്ത്ര പ്രബന്ധങ്ങൾ, 51 ലേഖനങ്ങൾ എന്നിവ രചിക്കുകയും നിരവധി പുരസ്‌കാരങ്ങൽ ലഭിക്കുകയും ചെയ്തു.

English Summary: State Vanitha Ratna award for Dr. Vanaja

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds