കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ചെറുതരി പ്ളാസ്റ്റിക്കിനെപ്പോലും ക്യാംപസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പകരം സ്റ്റീല്‍ സ്ട്രോകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ പ്ളാസ്റ്റിക് സ്ട്രോയ്ക്ക് പകരം കന്റീനിലേക്ക് വിദ്യാര്‍ഥികള്‍ സ്റ്റീല്‍ സ്ട്രോ പരിചയപ്പെടുത്തി. കൗതുകത്തിനൊപ്പം കാര്യഗൗരവമുള്ള സംഗതിക്ക് ജ്യൂസ് കുടിക്കാനെത്തുന്നവരെല്ലാം ചുണ്ടുകൊടുത്തു. അങ്ങനെ ജ്യൂസിനേക്കാള്‍ വലിയ ഹീറോ സ്ട്രോ ആയി. വിദ്യാർഥികളുടെ കൂട്ടായ്മയായ സ്മൈൽ മേക്കേഴ്സ് ഇതിന്റെ ഭാഗമായി കുസാറ്റ് കാന്റീനിൽ പ്ലാസ്റ്റിക് സ്ട്രോക്കു പകരം സ്റ്റീൽ സ്ട്രോ വാങ്ങി നൽകി.ഒരെണ്ണത്തിന് 27രൂപയാണ് വില. എളുപ്പത്തിൽ വൃത്തിയാക്കാവുന്ന സ്റ്റീൽ സ്ട്രോകളുടെ ഉപയോഗം ബോധവത്കരണത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥികൾ. തുടക്കമെന്ന നിലക്ക് ചൈനയിൽ നിന്നും നേരിട്ട് 200 സ്ട്രോകളാണ് സ്മൈൽ മേക്കേഴ്സ് ഓർഡർ ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ സ്റ്റീൽ സ്ട്രോ ഉപയോഗിക്കുന്ന ആദ്യത്തെ യൂണിവേഴ്സിറ്റി കാന്റീനായി കുസാറ്റ് കോഫി ഹൗസ് മാറി.
പ്ലാസ്റ്റിക്കിനെതിരെ സ്റ്റീല്‍ സ്ട്രോ വിപ്ലവവുമായി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ചെറുതരി പ്ളാസ്റ്റിക്കിനെപ്പോലും ക്യാംപസില്‍നിന്ന് പുറത്താക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പകരം സ്റ്റീല്‍ സ്ട്രോകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.
Share your comments