<
  1. News

മുൻഗണനാ റേഷൻ കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടി

മുൻഗണനാ റേഷൻ കാഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി പൊതു വിതരണ വകുപ്പ്. ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി.

Saranya Sasidharan

1. മുൻഗണനാ റേഷൻ കാഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി പൊതു വിതരണ വകുപ്പ്. ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. മുൻഗണനാ റേഷൻ കാർഡുകൾ കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടു. കാർഡ് വഴി അനർഹമായി വാങ്ങിയ റേഷൻ്റെ വിപണിവില ഇവരിൽ നിന്ന് ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.

2. തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 8 മുതല്‍ 12 വരെ ‘ ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ ജനുവരി 6-ാം തീയതിയ്ക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്ര ബത്തയും നല്‍കുന്നതാണ്. മേല്‍വിലാസം ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004, ഫോൺ – 0471 2440911

3. സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ബയോഫ്ളോക്ക്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, കുള നിർമാണം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിൾ വിത്ത് ഐസ്ബോക്സ്, ഓരുജല കൂടുകൃഷി, ഓരുജലകുളങ്ങളിലെ മത്സ്യകൃഷി തുടങ്ങിയ ഘടക പദ്ധതികളിലേക്ക് താത്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 10 ന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04942666428 നമ്പറുമായി ബന്ധപ്പെടുക. 

4. പീച്ചി അഡാക്ക് സര്‍ക്കാര്‍ ഫിഷ് സീഡ് ഹാച്ചറിയില്‍ കാര്‍പ്പ് ആസാംവാള, വരാല്‍, അനാബാസ്, കരിമീന്‍, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ആവശ്യക്കാര്‍ 0487-2960205, 8848887143 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

English Summary: Strict action against those holding priority ration card ineligibly

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds