കൊച്ചി: പ്രളയത്തെതുടര്‍ന്ന് പൊതുവിപണിയില്‍ ക്ഷാമം രൂക്ഷമാണെന്നും അതിനാല്‍ അവശ്യ സാധനങ്ങള്‍ക്ക് കൂടുതല്‍ വിലയാകുമെന്നുമുള്ള കുപ്രചരണങ്ങളെയും അതിന്റെ മറപറ്റി നടത്താന്‍ ശ്രമിച്ച പൊതുവിപണിയിലെ കൊള്ളയെയും മുളയിലേ നുള്ളി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി ജില്ലാ സപ്‌ളൈ ഓഫീസറുടെയും താലൂക്ക് സപ്‌ളൈ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പത്ത് സ്‌ക്വാഡുകളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ പരിശോധന നടത്തുന്നത്. ജനങ്ങളില്‍ നിന്നും പരാതി ലഭിക്കുന്ന മേഖലകളില്‍ ഉടനടി നടപടി സ്വീകരിച്ചത് പൊതുവിപണിയിലെ കൃതൃമ വിലക്കയറ്റത്തെ പിടിച്ചുകെട്ടി. കൃത്യമായ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിതവില ഈടാക്കിയതും പൂഴ്ത്തിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സപ്ലൈ ഓഫീസ് അധികൃതര്‍ 250 കടകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സാധനങ്ങള്‍ക്ക് വിപണിയില്‍ വിലകൂടുതലാണെന്ന ന്യായം പറയുന്ന വ്യാപാരികളോട് പര്‍ച്ചേസ് ബില്ല് ചോദിക്കുമ്പോള്‍ അത് മാത്രം കാണില്ല. പ്രളയക്കെടുതി നേരിട്ട നാളുകളിലെ രക്ഷാപ്രവര്‍ത്തനം മുതല്‍ തുടങ്ങുന്നു ജില്ലാ സപ്‌ളൈ ഓഫീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം. രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ടുകള്‍ക്കും ജനറേറ്ററുകള്‍ക്കും അത്യാവശ്യമായിരുന്ന ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ സാധിച്ചത് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തന മികവാണ്.
ഇത് രക്ഷാ പ്രവര്‍ത്തനത്തിന്റെ വേഗതയ്ക്ക് കോട്ടം തട്ടാതെ കാത്തു. ഏറ്റവും കൂടുതല്‍ മണ്ണെണ്ണ ആവശ്യമായി വന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച ബോട്ടുകള്‍ക്കാണ്, നേവിയുടെയും പൊലീസിന്റെയും മത്സ്യതൊഴിലാളികളുടെയും ബോട്ടുകള്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാന്‍ പൊതുവിതരണ സംവിധാനങ്ങള്‍ക്ക് സാധിച്ചു. പ്രളയക്കെടുതി രൂക്ഷമായി നേരിട്ട ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ക്യാമ്പുകളിലേക്ക് നാശനഷ്ടം നേരിടാത്ത റേഷന്‍ കടകളിലെ സാധനങ്ങള്‍ റെവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ എത്തിച്ചു. ഇ പോസ് മെഷീന്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ മാന്വല്‍ ലിസ്റ്റ് ചെയ്തും ആവശ്യമുള്ള അരിയും മറ്റും അതത് പ്രദേശങ്ങളില്‍ ഉറപ്പാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഏകോപനവും ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയാണ്. അതിര്‍ത്തി കടക്കുന്നത് മുതല്‍ ഇവയുമായി വരുന്ന വാഹനങ്ങല്‍ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ധിഷ്ട കേന്ദ്രത്തില്‍ എത്തുന്നത്. അവിടെ സഹായവുമായി എത്തുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മറ്റ് മേല്‍നോട്ടങ്ങള്‍ക്കുമായി ഒരു ലെയ്‌സണ്‍ ഓഫീസറെ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ തരംതിരിച്ച് പായ്ക്ക് ചെയ്യുന്നതിലും അവ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിവിടുന്നതിലും വകുപ്പിന്റെ സജീവ സാന്നിധ്യമുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ആവശ്യമായ പാചകവാതകത്തിന്റെ വിതരണം സുഗമമായി നടത്താന്‍ സാധിച്ചത് ഗ്യാസ് കമ്പനികളുടെ മികച്ച സഹകരണം കൊണ്ടാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പി. ബെന്നി ജോസഫ് പറഞ്ഞു.
വിവിധ ദുരുതാശ്വാസ ക്യാമ്പുകളിലേക്കായി 625 ക്വിന്റല്‍ അരി, 8213 ലിറ്റര്‍ മണ്ണെണ്ണ, 2390 കിലോ പഞ്ചസാര, 1636 കിലോ ആട്ട എന്നിവ ലഭ്യമാക്കി. ഇതിനുപുറമേ ക്യാമ്പുകളില്‍ നിന്നും ആവശ്യപ്പെടുന്ന ബിസ്‌ക്കറ്റ്, റെസ്‌ക് തുടങ്ങിയ മറ്റ് ഭക്ഷ്യസാധനങ്ങളും സപ്ലൈകോയുമായി സഹകരിച്ച് മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ മുഖാന്തരം ലഭ്യമാക്കുന്നു.
Bainda, Alappuzha
വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമായി പൊതുവിതരണ വകുപ്പ്
കൊച്ചി: പ്രളയത്തെതുടര്‍ന്ന് പൊതുവിപണിയില്‍ ക്ഷാമം രൂക്ഷമാണെന്നും അതിനാല്‍ അവശ്യ സാധനങ്ങള്‍ക്ക് കൂടുതല്‍ വിലയാകുമെന്നുമുള്ള കുപ്രചരണങ്ങളെയും അതിന്റെ മറപറ്റി നടത്താന്‍ ശ്രമിച്ച പൊതുവിപണിയിലെ കൊള്ളയെയും മുളയിലേ നുള്ളി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം.
Share your comments