സംസ്ഥാനത്തെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി സ്കൂളുകളിൽ ക്ഷീര കർഷക - സംരംഭകരാകാനും, ശാസ്ത്രീയ പൂക്കൃഷിയും പാഠ്യ വിഷയം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ വര്ഷം 35 സ്കൂളുകളിലായി ഈ പുതിയ കോഴ്സുകൾ ആരംഭിക്കും. ഡയറി ഫാർമർ / എന്റർ പ്രേണർ ( ഡി. എഫ് .ഇ) ഫ്ലോറി കൾച്ചറിസ്റ് പ്രൊട്ടക്ട കൾട്ടിവേഷൻ (എഫ് . പി.സി ) എന്നീ കോഴ്‌സുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
ഡയറി ഫാർമർ / എന്റർ പ്രേണർ ( ഡി. എഫ് .ഇ) കോഴ്സിന് 20 ബാച്ചുകൾ ആണ് അനുവദിച്ചിട്ടുള്ളത്. പുന്നല , ഇരിങ്ങോൾ, തട്ടക്കുഴ ,ഇരിഞ്ഞാലക്കുട( ബോയ്സ് ) ,പുള്ളനൂർ, ചെങ്ങന്നൂർ ,എന്നിവിടങ്ങളിൽ രണ്ടും ആറ്റിങ്ങൽ ( ബോയ്സ് ) , കൊട്ടാരക്കര ( ഗേൾസ് ) , ചെങ്ങന്നൂർ ,പൂവച്ചൽ , താമരശ്ശേരി,കല്പറ്റ , മൂവാറ്റുപുഴ, ഈസ്റ്റ് മാറാടി, തൊടുപുഴ എന്നിവിടങ്ങളിൽ ഒന്നുവീതവും ബാച്ചുണ്ട്. ശാസ്ത്രീയ പൂക്കൃഷി(എഫ് . പി.സി ) കോഴ്സിന് ആറ്റിങ്ങൽ ( ബോയ്സ് ) ,തട്ടക്കുഴ, മൂവാറ്റുപുഴ, ഈസ്റ്റ് മാറാടി, തൊടുപുഴ , പാലക്കാട്, നെന്മാറ, ഒറ്റപ്പാലം , താമരശ്ശേരി,കല്പറ്റ എന്നിവിടങ്ങളിൽ 10 ബാച്ച് ഉണ്ട്.

Share your comments