മണ്ണിരകള്‍ക്ക് ഭീഷണിയാകുന്ന മൈക്രോ പ്ലാസ്റ്റിക് മലിനീകരണം
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മലിനജലം വൃത്തിയാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിരകള്‍ ഏറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയിലെ എന്‍ജിനീയര്‍മാര്‍ എന്നാണ് മണ്ണിരകളെ വിളിക്കുന്നത്. മണ്ണില്‍ ജീവിക്കുന്ന ജന്തുജാലങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏതെങ്കിലും മലിനീകരണം ആവാസവ്യവസ്ഥയുടെ മറ്റ് വശങ്ങളെയും കാര്യമായി ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
കര്‍ഷകരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാവുന്ന ജീവികളില്‍ ഒന്നാണ് മണ്ണിര. മണ്ണിലെ ഓക്സിജന്റെ അളവ് കൂട്ടാനും കൂടുതല്‍ വിളവു നല്‍കാനും മണ്ണിര സഹായിക്കുന്നു. മണ്ണിലെ മൈക്രോ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം മണ്ണിരകളുടെ പ്രജനനത്തിന് ഭീഷണിയാകുന്നു എന്ന് പഠനം പറയുന്നു. Environmental Science & Technology ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. മണ്ണിന്‍റെ ഉപരിതലത്തിലെ മൈക്രോപ്ലാസ്റ്റിക് മൂലം മണ്ണിര അടക്കമുള്ള ഉപകാരികളായ ജീവികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആദ്യത്തെ പഠനമായിരുന്നു ഇത്.
യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ (ARU) ഗവേഷകരുടെ സംഘമാണ് മണ്ണില്‍ വിവിധ തരം മൈക്രോ പ്ലാസ്റ്റിക്‌സിന്റെ സ്വാധീനം പരിശോധിച്ചത്. 'അപോറെക്റ്റോഡിയ റോസിയ' എന്നയിനം മണ്ണിരയില്‍ ബയോഡീഗ്രേഡബിൾ പോളിലാക്റ്റിക് ആസിഡ് (പിഎൽഎ), ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്ഡിപിഇ), മൈക്രോപ്ലാസ്റ്റിക് വസ്ത്ര നാരുകൾ (അക്രിലിക്, നൈലോൺ) തുടങ്ങിയ വസ്തുക്കള്‍ ഉണ്ടാക്കുന്ന മാറ്റമാണ് പഠനവിധേയമാക്കിയത്.
ചെടികളുടെ വളര്‍ച്ച, വിത്തു മുളയ്ക്കല്‍ എന്നീ പ്രക്രിയകളും മൈക്രോപ്ലാസ്റ്റിക്കിന്‍റെ സ്വാധീനം മൂലം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മണ്ണിരകളുടെ വളര്‍ച്ചയും മുരടിക്കുന്നതായി കണ്ടു.
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മലിനജലം വൃത്തിയാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിരകള്‍ ഏറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയിലെ എന്‍ജിനീയര്‍മാര്‍ എന്നാണ് മണ്ണിരകളെ വിളിക്കുന്നത്. മണ്ണില്‍ ജീവിക്കുന്ന ജന്തുജാലങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏതെങ്കിലും മലിനീകരണം ആവാസവ്യവസ്ഥയുടെ മറ്റ് വശങ്ങളെയും കാര്യമായി ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
English Summary: study says that Micro plastics in soil affects the growth of earthworms
Share your comments