1. News

സുഭിക്ഷ കേരളം:വെള്ളാങ്ങല്ലൂരില്‍ ഒരു കോടിയുടെ പദ്ധതി

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശൂര് ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലാണ് ഏറ്റവുമധികം തുക ചെലവഴിക്കുന്നത്.

Ajith Kumar V R
Photo-courtesy-  twentyfournews.com
Photo-courtesy- twentyfournews.com

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലാണ് ഏറ്റവുമധികം തുക ചെലവഴിക്കുന്നത്. 56 ലക്ഷം. പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന ക്ഷീരകർഷകർക്ക് വലിയ ആശ്വാസമേകാൻ ഇത് വഴിവെയ്ക്കും. ബാക്കി വരുന്ന 46 ലക്ഷം മറ്റ് കാർഷികമേഖലയിൽ ഉൾപ്പെട്ട പദ്ധതികൾക്കായി നീക്കി വെച്ചിരിക്കുന്നു. ഗ്രാമ പഞ്ചായത്ത് പദ്ധതിവിഹിതം, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം, വിവിധ വകുപ്പുകളുടെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലും വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കും.

(Vellangallur panchayath of Thrissur district will implement one crore,2 lakh  project as part of Subhiksha Keralam. 56 lakhs earmarked for Dairy and Animal Husbandry. 46 lakhs will be spent for agriculture and fisheries. The project will benefit mainly the dairy farmers numbers more than other farmers. The project was approved by the District Planning Council)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

English Summary: Subhiksha keralam:One crore project for Vellangallur

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds