<
  1. News

സബ്സിഡി സാധനങ്ങൾ ഉടൻ തന്നെ സപ്ലൈക്കോയിൽ ലഭ്യമാക്കും: മന്ത്രി ജിആർ അനിൽ

സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് ഉദ്ഘാടന വേളയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നല്കുന്ന 'ഗോൾഡൻ ഓഫർ' എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്‌കരിച്ചിട്ടുണ്ട്.

Saranya Sasidharan
Subsidized items to be made available on supplyco soon: Minister GR Anil
Subsidized items to be made available on supplyco soon: Minister GR Anil

സപ്ലൈകോ മുഖേന വിലകുറച്ചു നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ വരുന്ന രണ്ടാഴ്ചകൊണ്ട് വിപണന കേന്ദ്രങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് ഉദ്ഘാടന വേളയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നല്കുന്ന 'ഗോൾഡൻ ഓഫർ' എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷ്യ, ധാന്യ വിപണിയിൽ ഫലപ്രദമായ ഇടപെടലുകളാണു സപ്ലൈകോ നടത്തിവരുന്നത്.

കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ഒരൊറ്റ ക്ഷേമ-വികസന പദ്ധതിയിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പോളത്തിൽ പല ബ്രാൻഡുകളോടും മത്സരിക്കുന്ന സപ്ലൈകോയുടെ ബ്രാൻഡിങ് പ്രധാനമാണെന്നതു മുൻനിർത്തിയാണു ശബരി കെ-റൈസ് എന്ന പ്രത്യേക ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്പന്നങ്ങൾക്കു മികച്ച വിപണിവില ലഭിക്കുന്നതിൽ ബ്രാൻഡിങിനു വലിയ പങ്കുണ്ട്. കിലോയ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന ഈ അരി മട്ട, ജയ, കുറുമ ഇനങ്ങൽ 29/30 രൂപയ്ക്കു പൊതുജനങ്ങൾക്കു നൽകുകയാണ്. ഓരോ കിലോയ്ക്കും 10 മുതൽ 11 രൂപ വരെ സബ്സിഡി നൽകി ഫലപ്രദമായ വിപണി ഇടപെടലാണ് സർക്കാർ ഉറപ്പാക്കുന്നത്. കെ-റൈസിനു പുറമേ സപ്ലൈകോ വിൽപ്പനശാലകൾ വഴി അഞ്ചു കിലോ അരി കൂടി പൊതുജനങ്ങൾക്കു ലഭിക്കും.

സപ്ലൈകോ മുഖേന 24 രൂപ നിരക്കിലും റേഷൻ കടകൾ വഴി 10.90 രൂപ നിരക്കിലും നൽകിയിരുന്ന അരി 'ഭാരത് റൈസ്'എന്ന പേരിൽ 29 രൂപ നിരക്കു നിശ്ചയിച്ച് ഇപ്പോൾ വിപണിയിലിറക്കുകയാണ്. 18.59 രൂപ നിരക്കിൽ വാങ്ങുന്ന ഈ അരിയാണ് 29 രൂപ നിരക്കു നിശ്ചയിച്ചു വിൽക്കുന്നത്. അതേസമയം, കെ-റൈസ് 11 രൂപയോളം സബ്സിഡി നൽകിക്കൊണ്ടു സംസ്ഥാനം വിതരണം ചെയ്യുന്നത്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണ സമ്പ്രദായമാണു സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, മേഖലാ മാനേജർ ജലജ ജി.എസ്. റാണി എന്നിവർ പങ്കെടുത്തു.

English Summary: Subsidized items to be made available on supplyco soon: Minister GR Anil

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds