<
  1. News

സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ക്ക് സബ്സിഡിയോടെ, മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരം.... കൂടുതൽ കാർഷിക വാർത്തകൾ

സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; 45 മുതൽ 55 ശതമാനം വരെ ധനസഹായം, മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20, സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; മഴയ്‌ക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കാര്‍ഷിക മേഖലയില്‍ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിയ്ക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നികുതി രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

2. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നു. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീരകർഷകൻ, മികച്ച സമ്മിശ്ര കർഷൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും, കൂടാതെ ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, മികച്ച സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക് www.ahd.kerala.gov.in എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

3. സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാടിനും കേരളത്തിനും ഇടയിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. മഴയ്‌ക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഏഴാം തീയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

English Summary: Subsidy for micro-irrigation systems, Awards for the best farmers in the animal husbandry sector.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds