സബ്‌സിഡിയോടെ നല്‍കുന്ന രാസവളങ്ങളുടെ വില്പന ജനുവരി ഒന്നു മുതല്‍ ചെറുകിട വ്യാപാരികള്‍ പി.ഒ.എസ്. മെഷീന്‍ വഴി മാത്രമേ വില്‍ക്കാന്‍ പാടുളളൂവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. യൂറിയ, സിംഗിള്‍ സൂപ്പര്‍ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ് മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി.) എന്നിവയും സിറ്റി കംപോസ്റ്റുമാണ് ഇത്തരത്തില്‍ സബ്‌സിഡി ലഭിക്കുന്ന രാസവളങ്ങള്‍. കര്‍ഷകര്‍ ആധാര്‍ കാര്‍ഡു സഹിതം കേന്ദ്രങ്ങളിലെത്തി വിരലടയാളം പതിച്ച് വളം വാങ്ങണം. ഡിസംബര്‍ 23 -ന് ചെറുകിട വ്യാപാരികള്‍ പി.ഒ.എസ്. മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഭവനിലെ കൃഷി ഓഫീസറെ സമീപിച്ച് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണം. 24-ന് അര്‍ദ്ധരാത്രി പി.ഒ.എസ്. മെഷീനിലെ സ്റ്റോക്ക് പൂജ്യം ആകുന്നതാണ്. 25 മുതല്‍ 27 വരെ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പി.ഒ.എസ്. മെഷിനീല്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം. അതിനായി ചെറുകിട വ്യാപാരികള്‍/പി.ഒ.എസ്., യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പി.ഒ.എസ്. മെഷീന്‍, ആധാര്‍ കാര്‍ഡ്, എം.എഫ്.എം.എസ്. ഐ.ഡി. എന്നിവ സഹിതം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.
CN Remya Chittettu Kottayam District BUREAU CHIEF KrishiJagran
9447780702
Share your comments