<
  1. News

ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ സബ്‌സിഡി

ഭക്ഷ്യസംസ്‌കരണം മേഖലയിൽ ചെറിയ സംരംഭങ്ങള്‍ വിപുലീകരിക്കാനും, പുതിയവ സ്ഥാപിക്കാനും താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം

Darsana J
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ സബ്‌സിഡി
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ സബ്‌സിഡി

കൊല്ലം: ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പത്ത് ലക്ഷം രൂപ വരെ സബ്‌സിഡി നൽകുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതി വഴിയാണ് ആനുകൂല്യം ലഭിക്കുക. ഭക്ഷ്യസംസ്‌കരണ മേഖലയിൽ ചെറിയ സംരംഭങ്ങള്‍ വിപുലീകരിക്കാനും, പുതിയവ സ്ഥാപിക്കാനും താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് പൊള്ളും വില; അടിതെറ്റി കേരള ചിക്കൻ പദ്ധതി

സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ വിപുലീകരിക്കാനും വായ്പയും സബ്‌സിഡിയും നൽകും. 35 ശതമാനം പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയില്‍ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി തുക ബാങ്ക് വായ്പയുമാണ്. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന ആശയത്തില്‍ ഓരോ ജില്ലയ്ക്കും ഒരു കാര്‍ഷികോത്പന്നം തെരഞ്ഞെടുത്ത് വികസിപ്പിക്കാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. മരച്ചീനിയും മറ്റു കിഴങ്ങു വിളകളുമാണ് കൊല്ലം ജില്ലയുടെ ഉത്പന്നം. 

വ്യക്തിഗത യൂണിറ്റുകള്‍ക്ക് പുറമേ പാര്‍ട്ണര്‍ഷിപ്പ് സ്വയം സഹായ സംഘങ്ങള്‍ സഹകരണ സംഘങ്ങള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയ്ക്കും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവര്‍ ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0474 2748395,9747947559, 9446108519.

 

Image Credits: Food Safety Magazine, Student Scholarships

English Summary: Subsidy up to Rs 10 lakh to start food processing units

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds