തുടർച്ചയായ രണ്ടാം വർഷവും കരിമ്പ് വിളയിച്ച് വിജയം കൊയ്യുകയാണ് കർഷകരായ പത്മനാഭനും കുമാരനും. കണ്ണൂർ ജില്ലയിലെ ചുഴലി സ്വദേശികളായ ഇവർ വാണിജ്യാടിസ്ഥാനത്തിലാണ് കരിമ്പ് വിളയിച്ചെടുക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം വയലിൽ കരിമ്പ് കൃഷി ആരംഭിച്ചത്. ആ വിജയം തുടർച്ചയായ ഈ വർഷവും കൃഷി ചെയ്യാൻ ഇവർക്ക് പ്രചോദനമായി. കൃഷി രീതി ഇങ്ങനെയാണ്. നീളത്തിൽ തടമെടുത്ത ശേഷം ചെറിയ കുഴികളിലായി രണ്ട് മുട്ട് നീളത്തിലുള്ള കരിമ്പിൻ തണ്ട് നടുന്നു. തുടർന്ന് ഇടക്കിടക്ക് വളപ്രയോഗവും. ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. ഈർപ്പമുള്ള മണ്ണിൽ വേണം കരിമ്പ് നടാൻ. വേനൽക്കാലത്ത് ദിവസത്തിൽ ഒന്ന് എന്ന കണക്കിനാണ് നന. കരിമ്പിനിടയിലുള്ള കളകൾ വൃത്തിയാക്കുക എന്നത് പ്രധാനമാണ്. കൂടാതെ കരിമ്പ് വളരുന്നതിനനുസരിച്ച് ഉണങ്ങിയ കരിമ്പോ ലകൾ മുറിച്ച് മാറ്റുകയും വേണം.
കഴിഞ്ഞ ജൂണിലാണ് ഇവിടെ കരിമ്പ് നട്ടത്. വരുന്ന മാർച്ചിൽ കരിമ്പിന്റെ വിളവെടുപ്പും നടത്താം. കരിമ്പ് നടാൻ പറ്റിയ സമയവും ഇതുതന്നെയാണ്. വിളവെടുപ്പാകുമ്പോൾ വേനൽക്കാലമായതിനാൽ കരിമ്പിന്റെ ഡിമാന്റും വർധിക്കും.കരിമ്പ് വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ മടിച്ചുനില്ക്കുന്നവർക്ക് മുന്നിൽ മാതൃകയാകുകയാണ് ഈ കർഷകർ.
കരിമ്പ് കൃഷിയിലൂടെ വിജയം കൊയ്യുന്ന കർഷകർ
തുടർച്ചയായ രണ്ടാം വർഷവും കരിമ്പ് വിളയിച്ച് വിജയം കൊയ്യുകയാണ് കർഷകരായ പത്മനാഭനും കുമാരനും. കണ്ണൂർ ജില്ലയിലെ ചുഴലി സ്വദേശികളായ ഇവർ വാണിജ്യാടിസ്ഥാനത്തിലാണ് കരിമ്പ് വിളയിച്ചെടുക്കുന്നത്.
Share your comments