ശബരിമല ഇക്കുറി പ്ലാസ്റ്റിക് മാലിന്യമുക്തം, 'മിഷന്‍ ഗ്രീന്‍ ശബരിമല' യുമായി ശുചിത്വമിഷന്‍
നിലയ്ക്കലില്‍ ഡ്യൂട്ടിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി, പോലീസ് ജീവനക്കാരുടെ താത്കാലിക താമസസൗകര്യം ഒരുക്കിയിടത്ത് കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുത വേലി(സോളാര്‍ ഫെന്‍സിംഗ്) സ്ഥാപിച്ചു.
ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്കായി വിവിധ പ്രചാരണ പദ്ധതികള്‍ ഒരുക്കി ശുചിത്വമിഷന്‍. മുന്‍ വര്‍ഷങ്ങളിലും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഈ തീര്‍ഥാടന കാലയളവിലും ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും പമ്പാ നദിയെ മാലിന്യ മുക്തമാക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദേവസ്വംബോര്‍ഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷന്‍, പോലീസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നീ വകുപ്പുകള്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
നിലയ്ക്കലില്‍ ഡ്യൂട്ടിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി, പോലീസ് ജീവനക്കാരുടെ താത്കാലിക താമസസൗകര്യം ഒരുക്കിയിടത്ത് കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുത വേലി(സോളാര്‍ ഫെന്‍സിംഗ്) സ്ഥാപിച്ചു.
നിലയ്ക്കലില്‍ ഡ്യൂട്ടിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി, പോലീസ് ജീവനക്കാരുടെ താത്കാലിക താമസസൗകര്യം ഒരുക്കിയിടത്ത് കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുത വേലി(സോളാര്‍ ഫെന്‍സിംഗ്) സ്ഥാപിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഡി.സി വോള്‍ട്ടേജുള്ള സോളാര്‍ വൈദ്യുത വേലിയാണു പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം സ്ഥാപിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ മാത്യു ജോണ്‍ പറഞ്ഞു. മൂന്നു ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഈ വൈദ്യുത വേലിക്ക് കാട്ടുമൃഗങ്ങളെ ആ പ്രദേശത്തേക്കു കടക്കാന്‍ കഴിയാത്ത രീതിയില്‍ തടയാനാകും. മാത്രമല്ല കാട്ടുമൃഗങ്ങള്‍ക്കു വൈദ്യുതി വേലികൊണ്ട് അപകടമുണ്ടാകുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പമ്പ, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളിലായി നൂറിലധികം സ്റ്റീല്‍ നിര്‍മിത ബിന്നുകള്‍ അജൈവ മാലിന്യശേഖരണത്തിനായി വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വലിയ അളവിലുള്ള ആറ് പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവ ഇതില്‍ നിക്ഷേപിക്കാനാവും.
പമ്പാ നദിയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്‌നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് എന്ന പേരില്‍ പ്രവര്‍ത്തകരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിയോഗിക്കും. ഇത്തവണ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് ഗ്രീന്‍ ഗാര്‍ഡ്‌സായി പ്രവര്‍ത്തിക്കുന്നത്.
English Summary: Suchitwa Mission comes with mission green sabarimala to make Sabarimala plastic free
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments