ഡിസംബർ 15 വരെയുള്ള ഇന്ത്യയുടെ വാർഷിക പഞ്ചസാര ഉൽപ്പാദനം 82.1 ലക്ഷം ടൺ മുൻവർഷത്തേക്കാൾ 5.1% വർധിച്ചതായി വ്യവസായ സംഘടനയായ ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ (ISMA) അറിയിച്ചു. 2022-23 പഞ്ചസാര സീസണിൽ ഡിസംബർ 15 വരെയുള്ള പഞ്ചസാര 82.1 ലക്ഷം ടണ്ണാണ്, മുൻ വർഷം ഇതേ കാലയളവിൽ ഉൽപ്പാദിപ്പിച്ച 77.9 ലക്ഷം ടണ്ണിൽ നിന്ന് 4 ലക്ഷം ടൺ വർധിച്ചു.
എഥനോൾ ഉൽപാദനത്തിനായി കരിമ്പ് നീര് വഴിതിരിച്ചുവിടുന്നതിന് മുമ്പുള്ളതാണ് പഞ്ചസാര ഉൽപാദന കണക്കുകളാണിത്. 33 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിച്ചു മഹാരാഷ്ട്രയാണ് മുന്നിൽ, 20.3 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിച്ച ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തു ഇന്ത്യയിൽ മൊത്തം 479 ഫാക്ടറികൾ പ്രവർത്തിച്ചിരുന്നു, എന്നാൽ അതെ സമയം ഇപ്പോൾ ഇന്ത്യയിൽ 497 ഫാക്ടറികൾ ഉണ്ട്, ISMA പറഞ്ഞു.
തുറമുഖ വിവരങ്ങളുടെയും, മാർക്കറ്റ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, 60 ലക്ഷം ടൺ ക്വാട്ടയിൽ 45-50 ലക്ഷം ടണ്ണാണ് ഇന്ത്യയുടെ കയറ്റുമതി കരാറുകൾ ISMA നിശ്ചയിച്ചിരിക്കുന്നത്. അതിൽ 6 ലക്ഷം ടൺ പഞ്ചസാരയും നവംബർ 30 വരെ രാജ്യത്തിന് പുറത്തേക്ക് കയറ്റി അയച്ചു.
ഈ വർഷം, ഏകദേശം 8 മുതൽ 9 ലക്ഷം ടൺ പഞ്ചസാര ഡിസംബറിൽ കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബർ അവസാനത്തോടെ മൊത്തം കയറ്റുമതി ഏകദേശം 15 ലക്ഷം ടൺ ആയിരിക്കുമെന്ന് ISMA പറഞ്ഞു. ഇന്ത്യയിലെ പഞ്ചസാര മില്ലുകളും, കയറ്റുമതിക്കാരും നടത്തികൊണ്ടിരിക്കുന്ന കരിമ്പ് ക്രഷിംഗ് സീസണിൽ കയറ്റുമതി ക്വാട്ടയുടെ രണ്ടാം ഘട്ടം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ISMA അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഭൂമിയെ പച്ചയായി നിലനിർത്താൻ സൈക്ലിംഗ് ജീവിതത്തിന്റെ ഭാഗമാക്കൂക: കേന്ദ്ര ആരോഗ്യമന്ത്രി
Share your comments