<
  1. News

സുകന്യ സമൃദ്ധി യോജന പുതിയ പരിഷ്കാരങ്ങളിലൂടെ

2015ൽ ഭാരത സർക്കാർ നടപ്പാക്കിയ മഹത്തായ പദ്ധതി സുകന്യ സമൃദ്ധി യോജന പുതിയ കെട്ടിലും മട്ടിലും അവതരിച്ചിരിക്കുന്നു .ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതിയുടെ ഭാഗമാണ് സുകന്യ സമൃദ്ധി യോജന .

Asha Sadasiv
2015ൽ  ഭാരത  സർക്കാർ നടപ്പാക്കിയ മഹത്തായ പദ്ധതി സുകന്യ സമൃദ്ധി യോജന പുതിയ കെട്ടിലും മട്ടിലും അവതരിച്ചിരിക്കുന്നു .ബേട്ടി ബച്ചാവോ ബേട്ടി പടാവോ   പദ്ധതിയുടെ ഭാഗമാണ് സുകന്യ സമൃദ്ധി യോജന . സാധാരണക്കാരായ  മാതാപിതാക്കൾക്ക് ഒരു പെൺ കുട്ടി ജനിച്ചാൽ അവരെ വളർത്താനും പ0ന ചിലവിനും വിവാഹത്തിനുമായി സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരുന്നു    .ഇത്തരക്കാർക്ക് വേണ്ടിയാണ് സർക്കാർ ഈ മഹത്തായ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് .ഒരു പെൺ കുട്ടി ജനിച്ചതു മുതൽ 10 വയസ്സ് പൂർത്തിയാകുന്നത് വരെ  മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ അംഗത്വം എടുക്കാം .പെൺകുട്ടിയുടെ പത്ത് വയസ്സ് വരെ മാതാപിതാക്കൾക്കും 10 വയസ്സിന് ശേഷം പെൺ കുട്ടികൾക്കും ഈ അക്കൗണ്ട് കൈകാര്യം  ചെയ്യാം .ഏതെങ്കിലും പോസ്റ്റാഫീസ് ശാഖകളിലോ  പൊതുമേഖലാ ബാങ്കുകളിലോ നേരിട്ട് ചെന്ന് ഇതിൽ അംഗത്വം എടുക്കാം .

തുടക്കത്തിൽ വാർഷിക വരിസംഖ്യ ആയിരം രൂപയായിരുന്നു .എന്നാൽ ഇപ്പോൾ വാർഷിക വരിസംഖ്യ 250 ആക്കി കുറച്ചിട്ടുണ്ട്  . തുച്ഛ വരുമാനക്കാർക്കും ഇതിൽ അംഗത്വം എടുക്കുന്നതിന് വേണ്ടിയാണ് വരിസംഖ്യയിൽ കുറവ് വരുത്തിയിരിക്കുന്നത്  . ഒരു വർഷത്തിൽ  250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ അംഗങ്ങൾക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം  .നൂറിന്റെ ഗുണിതങ്ങളായിട്ട് എത്ര തവണകളായിട്ടും പണം നിക്ഷേപിക്കാം .കുടിശിക വരികയാണെങ്കിൽ പലിശ ഈടാക്കുന്നതായിരിക്കും . കുടിശിക തീർത്താൽ വീണ്ടും അക്കൗണ്ട് മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യാം .പദ്ധതിയിൽ ചേർന്ന് 14 വർഷം വരെ മാത്രമേ പണം നിക്ഷേപിക്കേണ്ടതായി വരുന്നുള്ളൂ . 21 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി  . പെൺ ക്കുട്ടിക്ക് 18 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം  പിൻവലിക്കാം  .കാലാവധിക്ക് മുൻപ് പെൺകുട്ടിയുടെ വിവാഹം വരുകയാണെങ്കിൽ മതിയായ രേഖകൾ ഉണ്ടെങ്കിൽ പണം മുഴുവനായും പിൻവലിക്കാം .ഒരു കുടുംബത്തിലെ 2 പെൺക്കുട്ടികൾക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ .ആദ്യത്തെ കുട്ടിക്കും രണ്ടാമത് ഇരട്ടക്കുട്ടികളാണെങ്കിൽ മൂന്നാമത്തെ കുട്ടിക്കും അംഗത്വം എടുക്കാം .

English Summary: Sukanya samrithi yojana in new form

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds