
തേങ്ങാ മൂപ്പിക്കാനായി രാസവസ്തുക്കൾ ഉപയോഗിച്ചു പുകയ്ക്കുന്നു. രഹസ്യവിവരത്തെ തുടർന്ന് കൊല്ലം ജില്ലയിലെ തട്ടാമല തേങ്ങാ വ്യാപാര കേന്ദ്രത്തിൽ പരിശോധനയിലാണു രാസപ്രയോഗം നടത്തുന്നതു കണ്ടെത്തിയത്. പുകച്ചെടുത്ത ഒരു ടൺ തേങ്ങ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പു പിടിച്ചെടുത്തു നശിപ്പിച്ചു. ഇരുമ്പു ഗ്രില്ലുകൾക്കു മുകളിൽ പച്ചത്തേങ്ങ നിരത്തിയിട്ട ശേഷം താഴെ സൾഫർ നിറച്ച പാത്രം വച്ച് തീ പുകയ്ക്കുകയായിരുന്നു.
സൾഫറിന്റെ പുക തേങ്ങയിൽ പൊതിയുന്നതോടെ മൂപ്പെത്തിയ തേങ്ങകൾക്കു സമാനമായി ഇവയുടെ നിറം മാറും.മൂപ്പെത്തിയ തേങ്ങയെന്നു കരുതി വാങ്ങുന്നവർ വഞ്ചിക്കപ്പെടുകയും ചെയ്യും. വർഷങ്ങളായി തേങ്ങാ വ്യാപാരംനടത്തിയിരുന്ന ഇയാൾ മുൻപും സമാനമായ രീതിയിൽ തേങ്ങയിൽ രാസപ്രയോഗം നടത്തിയോയെന്നതു പരിശോധിക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്തു നശിപ്പിച്ച തേങ്ങകൾക്ക് 40000 രൂപ വില വരും.
Share your comments