പ്രളയത്തിന് ശേഷം കടുത്ത വേനലും സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തന മേഖലകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ വേനലിൽ കേരളത്തില്‍ കോടികളുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിൻ്റെ റിപ്പോര്‍ട്ട്. കണക്കു പ്രകാരം വേനലില്‍ 15.81 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കനത്ത വരള്‍ച്ചയിൽ 780 ഹെക്ടറിലെ കൃഷി പാടെ നശിച്ചു.
നെല്ല്, വാഴ, തെങ്ങ് തുടങ്ങിയവയിലും കവുങ്ങ്, പച്ചക്കറികള്‍, .കുരുമുളകും, ഏലവും അടക്കമുള്ളസുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ വിളകളിലും കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം വരള്‍ച്ച ഏറ്റവും രൂക്ഷമായി ബാധിച്ചത് നെല്‍ കൃഷിയെയാണ്. നെല്‍ കൃഷിയില്‍ മാത്രം 14 കോടിയിലേറെ രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി. 19,082 ഹെക്ടറിലെ വാഴക്കൃഷിയും, 36ലക്ഷം രൂപയുടെ പച്ചക്കറി കൃഷിയും പൂര്‍ണമായി നശിച്ചു കഴിഞ്ഞു. വിഷുവിപണി ലക്ഷ്യം വച്ച് ഇറക്കിയ വിളകള്‍ നശിച്ചത് കര്‍ഷകര്‍ക്ക് വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൊടും ചൂട് കേര കർഷകരെയും ബാധിച്ചിട്ടുണ്ട്.തെങ്ങിൽ നിന്ന് മച്ചിങ്ങ പൊഴിച്ചിൽ വ്യാപകമായിട്ടുണ്ട് ,മാർച്ച് ഏപ്രിൽ ഇടമഴ ലഭിക്കാത്തതും , വേനൽമഴ വൈകുന്നതും കൂടുതൽ നഷ്ടത്തിന് കാരണമായെന്ന് റിപ്പോർട്ടുകൾ.നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത സീസണിലെ വിളവിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Share your comments