1. കേരളത്തിലെ കത്തുന്ന ചൂടിന് ആശ്വാസമായി ഇന്നും നാളെയും വേനൽ മഴ ശക്തമാകാൻ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 7 ജില്ലകൾക്കാണ് മഴ സാധ്യത. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
2. തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനയ്ക്കായി കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം. ക്ലസ്റ്റര്‍ അടി സ്ഥാനത്തില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി 25-50 ഹെക്ടറില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഹെക്ടറിന് 35,000 രൂപ രണ്ടു ഗഡുക്കളായി സഹായം നല്‍കും.
3. ഇടവിട്ടുള്ള വേനല്‍മഴയില്‍ കൊതുക്‌പെരുകുന്ന പശ്ചാത്തലത്തില്‍ ഡെങ്കിപനിക്ക് സാധ്യതയേറയെന്നും മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിറുത്തരുത്. ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ ക്യാമ്പയിനും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
4. യുഎഇയില്‍ അടുത്ത ആഴ്ചയിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കഴാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ മഴ തീവ്രമാകുന്നതിനും സാധ്യതയുണ്ട്.
Share your comments