ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നെൽവയലിന്റെ വിസ്തൃതി 1.96 ലക്ഷം ഹെക്ടർ മാത്രമായിരുന്നു. അത് 2.20 ലക്ഷം ഹെക്ടറായി ഉയർത്താനായി. കാർഷിക സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ദുർവ്യഖ്യാനിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികളുടെ തരിശിടങ്ങളിൽ സർക്കാരിന് കൃഷി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങളെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടുത്താൻ പകൽ വീടുകൾക്കാകുമെന്നും മന്ത്രി പറഞ്ഞു. പെരുങ്കടവിള ബ്ലോക്കിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കുള്ള മാനസിക ഉല്ലാസ കേന്ദ്രങ്ങൾ നിർമിക്കുന്നത്.തളിർ പദ്ധതിയുടെ പെരുങ്കടവിള ബോക്ക്തല ഉദ്ഘാടനം വഴുതനതൈ നട്ട് മന്ത്രി നിർവഹിച്ചു. വെള്ളറട രുക്മിണി മെമ്മോറിയൽ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കർ തരിശുനിലത്താണ് തൈ നട്ടത്.
പാറശാല മണ്ഡലത്തിലെ അമ്പതേക്കർ നിലം ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൃഷിയോഗ്യമാക്കിയെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ല പഞ്ചായത്ത് അംഗം കെ.വി. വിചിത്ര, പെരുങ്കടവിള ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.കെ. സജയൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ഷീബാറാണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Share your comments