-
-
News
വെള്ളപ്പൊക്കത്തില്‍ മലിനമായ ജലം ശുദ്ധീകരിക്കാന്‍ സൂപ്പര്‍ ക്ലോറിനേഷന്‍
വെള്ളപൊക്കത്തിനു ശേഷം വീടുകളില്‍ തിരികെയെത്തുന്നവര്‍ നേരിടാന്‍ പോകുന്ന ഒരു പ്രധാന പ്രതിസന്ധി ജലമലിനീകരണമായിരിക്കും. കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വളരെയേറെ മലിനീകരിക്കപ്പെട്ടിരിക്കും. കിണറുകളിലെ വെള്ളത്തെ ശുദ്ധീകരിക്കുവാന്‍ പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുന്നത് 'സൂപ്പര്‍ ക്ലോറിനേഷന്‍' എന്ന പ്രക്രിയയാണ്.
വെള്ളപൊക്കത്തിനു ശേഷം വീടുകളില്‍ തിരികെയെത്തുന്നവര്‍ നേരിടാന്‍ പോകുന്ന ഒരു പ്രധാന പ്രതിസന്ധി ജലമലിനീകരണമായിരിക്കും. കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വളരെയേറെ മലിനീകരിക്കപ്പെട്ടിരിക്കും. കിണറുകളിലെ വെള്ളത്തെ ശുദ്ധീകരിക്കുവാന്‍ പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുന്നത് 'സൂപ്പര്‍ ക്ലോറിനേഷന്‍' എന്ന പ്രക്രിയയാണ്.
ക്ലോറിനേഷനു മുന്‍പായി കിണറ്റിലെ വെള്ളത്തിന്റെ അളവ് കണക്കാക്കണം. സാധാരണ കാണുന്ന കിണറ്റില്‍ ഒരു തൊടിയില്‍ 1000 ലിറ്റര്‍ വെളളമാണ് ഉണ്ടാവുക. എന്നാല്‍ ചെറിയ റിങ്ങുകള്‍ കൊണ്ട് ഉണ്ടാക്കിയ കിണറുകളില്‍ ഏകദേശം 250 ലിറ്റര്‍ വെള്ളം എന്ന രീതിയില്‍ കണക്കാക്കാവുന്നതാണ്. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് രണ്ടര ഗ്രാം ബ്ലീച്ചിംങ് പൗഡറാണ് ആവശ്യം. എന്നാല്‍ വെള്ളപ്പൊക്കത്തിനുശേഷം വെള്ളം അതീവ മലിനമായിരിക്കുന്ന സാഹചര്യമായതുകൊണ്ട് ജലം ശുദ്ധീകരിക്കാന്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ 1000 ലിറ്ററിന് അഞ്ച് ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍) ബ്ലീച്ചിംങ് പൗഡറാണ് ആവശ്യം.
വെള്ളത്തിന്റെ അളവിനനുസരിച്ച് ആവശ്യമായ ബ്ലീച്ചിംങ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. അതിനുശേഷം ബക്കറ്റിന്റെ മുക്കാല്‍ഭാഗം വെള്ളമൊഴിച്ച് ഇളക്കുക. പതിനഞ്ചു മിനിറ്റ് ബക്കറ്റ് അനക്കാതെ വയ്ക്കുക. പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ തെളിഞ്ഞ വെളളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. കിണറ്റില്‍ നിന്ന് വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിഞ്ഞ ക്ലോറിന്‍ ലായനി ഒഴിക്കുക. ബാക്കി വെള്ളമൊഴിച്ച് ബക്കറ്റ് നിറയ്ക്കുക. കിണറ്റിന്റെ ഏറ്റവും അടിയിലേക്ക് ബക്കറ്റ് താഴ്ത്തിയും ഉയര്‍ത്തിയും ക്ലോറിന്‍ ലായനി കിണറ്റില്‍ നന്നായി ലയിപ്പിക്കുക. ഇതിനുശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കിണറ്റിലെ വെള്ളം അനക്കാതെ വയ്ക്കണം. അതിനുശേഷം വെള്ളം ഉപയോഗിച്ചു തുടങ്ങാം. കിണറുകള്‍ അതീവ മലിനമായിരിക്കുന്ന ഈ സാഹചര്യത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ദിവസവും ചെയ്യുന്നതാണ് നല്ലത്.
English Summary: Super chlorination to purify water
Share your comments