പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനും പ്രതിജ്ഞ ബദ്ധരായി ഹരിത വഴിയേ നടക്കുകയാണ് ചെന്നൈയിലെ ഒരു പ്രധാന സൂപ്പർ മാർക്കറ്റ് ശ്രിംഖല. നമുക്ക് ലഭിക്കുക സാധനം ഒരു ഉപയോഗത്തിന് ശേഷം ഇവ വലിച്ചെറിഞ്ഞു കളയുകയും ചെയ്യും . അവിടെയാണ് സണ്ണി ബീ എന്നൊരു സൂപ്പർമാർകെറ് വ്യത്യസ്തമാകുന്നത് ഇവിടെ പച്ചക്കറികള്‍ പൊതിഞ്ഞു നല്‍കുന്നത് വാഴയിലയിലാണ്. ന്യായമായ വിലനൽകി ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകരിൽ നിന്നുമാണ് പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്നത്
ഇന്ധ്യയിലാകെ 12 ഔട്ട്‌ലെറ്റുകളുണ്ട് കമ്പനിക്ക്. ബേക്കറി ഉല്‍പ്പന്നങ്ങള്‍, ജൈവോല്‍പ്പന്നങ്ങള്‍, പാല്‍, പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം കടയില്‍ ലഭ്യമാണ്.
കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ ഇടനിലക്കാരെ ഒഴിവാക്കാന്‍ സാധിക്കുന്നു. കര്‍ഷകരുടെ വരുമാനത്തില്‍ 25 മുതല്‍ 40 ശതമാനം വരെ വര്‍ധന വരുത്താന്‍ ഇത് കാരണം സാധിച്ചു. വാഴയിലയിൽ പൊതിഞ്ഞു നൽകുക എന്നത് ആരോഗ്യകരവും , പച്ചക്കറികളെ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കും, തായ്‌ലൻഡ് പോലുള്ള വിദേശ രാജ്യങ്ങൾ വളരെകാലം മുൻപ് തൊട്ടേ പരീക്ഷിച്ചു പോന്നിരുന്ന ഒന്നാണ് ഇത്.
Share your comments