News
സപ്ലൈകോയുടെ കുപ്പിവെള്ള വിതരണം റേഷൻ കട വഴിയും

സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷൻ കട വഴിയും. ഏപ്രിൽ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ് സപ്ലൈകോ വിപണിയിലെത്തിച്ചത്.
പൊതുവിപണിയിൽ ലിറ്ററിന് 20 രൂപയുള്ള കുപ്പിവെള്ളമാണ് 11 രൂപയ്ക്ക് സപ്ലൈകോ നൽകുന്നത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ് കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള ഭാഗമായിട്ടായിരുന്നു നടപടി.വയനാട്, കാസർകോട് ഒഴികെ മറ്റ് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ്. വിവിധ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ് വിൽപ്പന നടത്തിയത്.
കുടിവെള്ളം റേഷൻകട വഴി ലഭ്യമാക്കുന്നതിന് റേഷന്‍ കടയുടമകളുമായി പ്രാരംഭ ചർച്ച നടത്തും. കട ഉടമകളുമായി ചർച്ചചെയ്തശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കമ്മീഷൻ, ലാഭ വിഹിതം എന്നിവയും ചർച്ച ചെയ്യും. കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കാനാണ് റേഷൻ കടവഴി വിൽപ്പന നടത്താൻ സപ്ലൈകോ ശ്രമിക്കുന്നത്.

Share your comments