കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നു. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 21 വില്പന ശാലകളിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ആദ്യപടി ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുക. തിരുവനന്തപുരത്ത് നാലും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോന്നും, എറണാകുളത്ത് ഏഴും, തൃശ്ശൂരില്‍ നാലും, കോഴിക്കോട് നാലും, വില്പനശാലകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒക്ടോബര്‍ 23 മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
ജില്ല, വില്പനശാല, ആപ്ലിക്കേഷന്‍ യഥാക്രമം :
തിരുവനന്തപുരം : ഹൈപ്പര്‍ മാര്‍ക്കറ്റ് വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം , കൊല്ലം: പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട: പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം : ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍ മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ് ഡി എച്ച് റോഡ് , സൂപ്പര്‍ മാര്‍ക്കറ്റ് ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം, തൃശ്ശൂര്‍ : പീപ്പിള്‍ ബസാര്‍ തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് : പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍.
കൂടുതല്‍ വിവരങ്ങള്‍ സപ്ലൈകോയുടെ supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണം ഓഗസ്റ്റിൽ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു
#Supplyco #Supermarket #Krishi #Online #Krishijagran
Share your comments