<
  1. News

സപ്ലൈകോയുടെ റേഷൻകട പ്രവർത്തനം ആരംഭിച്ചു

സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം തിരുവനന്തപുരം പുളിമൂട് പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പൊതുവിതരണ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

K B Bainda
ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു
ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു

 

 

 

സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം തിരുവനന്തപുരം പുളിമൂട് പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പൊതുവിതരണ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച കിറ്റ് വിതരണമടക്കം എല്ലാ പദ്ധതികളും ഭക്ഷ്യ വകുപ്പ് വിജയകരമായി നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയതിൽ കേരളം ഒരുപടി മുന്നിലാണ്. ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും അർഹരായവരിലെത്തിക്കാനാണ് ശ്രമിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് ആശങ്ക വേണ്ടെന്നും റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൗൺസിലർ വഞ്ചിയൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, സപ്ലൈകോ എം.ഡി ആർ രാഹുൽ എന്നിവർ ഓൺലൈനായി പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്‍പ്പാടങ്ങള്‍ക്ക് റോയല്‍റ്റി; എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് 2.8 ലക്ഷം രൂപ

#Rationshop #Supplyco #Agriculture #Vanchiyoor #Krishijagran #Krishi

English Summary: Supplyco's ration shop started operations

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds