
റാബിവിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഗോതമ്പിന്റെ താങ്ങുവില 85 രൂപ വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 1,925 രൂപയായി ഉയര്‍ത്തിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. പയറുവര്‍ഗ്ഗങ്ങളുടേയും കടുകെണ്ണയുടേയും, സൂര്യകാന്തി എണ്ണയുടേയും, ബാര്‍ലിയുടേയും കുറഞ്ഞ താങ്ങുവിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങളുടെ താങ്ങുവിലയില്‍ ക്വിന്റലിന് 255 രൂപയുടേയും കടുകെണ്ണയ്ക്ക് 225 രൂപയുടെയും വര്‍ദ്ധനയാണ് വരുത്തിയത്. ബാര്‍ലിക്ക് 85 രൂപയുടേയും സൂര്യകാന്തി എണ്ണയ്ക്ക് 270 രൂപയുടേയും വര്‍ദ്ധന വരുത്തിയിട്ടുണ്ട്.സർക്കാർ കർഷകരിൽനിന്ന് ഉത്‌പന്നങ്ങൾ വാങ്ങുന്ന നിരക്കിനെയാണ് താങ്ങുവിലയെന്നുപറയുന്നത്.
Share your comments