നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 65 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസസഭാ യോഗത്തില്‍ തീരുമാനമായി. പുതുക്കിയ വില നിലവില്‍ വരുന്നതോടെ നെല്ലിന്റെ മിനിമം താങ്ങുവില 1835 രൂപയാകും. ഗ്രേഡ് എ നിലവാരമുള്ള നെല്ലിനും 65 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഴിഞ്ഞ സീസണിൽ ‘എ’ ഗ്രേഡ് നെല്ലിന് 1770 രൂപയും സാധാരണ നിലവാരമുള്ളതിന് 1750 രൂപയും ആയിരുന്നു താങ്ങുവില. അവ യഥാക്രമം 1835 രൂപയും 1815 രൂപയും ആകും. ഒരു ക്വിന്റൽ നെല്ല് ഉത്പാദിപ്പിക്കാൻ 1208 രൂപ ചെലവാകുമെന്നാണു കണക്കാക്കിയിട്ടുള്ളത്.
Share your comments