വർഷങ്ങളുടെ ചരിത്രം പറയുവാനുള്ള അതിരമ്പുഴ മാർക്കറ്റും പെണ്ണാർ തോടും ഒരു 'ബ്രേക്കി'ന് ശേഷം ടൂറിസം ഭൂപടത്തിലേക്ക്. ഒരു കാലത്ത് അതിരമ്പുഴ പെണ്ണാർ തോട്ടിൽ നിന്നും കുമരകത്തിനും ആലപ്പുഴയ്ക്കുമൊക്കെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. വീണ്ടും ആ കാലത്തിനായി, അതിരമ്പുഴയുടെ വികസനം ലക്ഷ്യമാക്കി, കുമരകത്തു നിന്നും ബോട്ടിൽ സഞ്ചാരികൾ എത്തും. അങ്ങനെ കുമരകത്തു നിന്നും പെണ്ണാർതോട്ടിലൂടെ അതിരമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകൾക്കു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അതിരമ്പുഴയിൽവിശ്രമ കേന്ദ്രം ഒരുക്കുന്നു - 'ടെയ്ക്ക് എ ബ്രേക്ക് '.
ഇവിടെ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ടോയ്ലറ്റും കോഫി ഷോപ്പും ഉണ്ടാകും. ജലമാർഗം അതിരമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഇവിടെ നിന്നും റോഡ് മാർഗം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരാനാകും. കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടെയ്ക്ക് എ ബ്രേക്കിന്റെ വരവ്. അതിരമ്പുഴ ചന്തക്കടവിലെ ബോട്ട്ജെട്ടിക്ക് സമീപത്താണ് ഇത് പ്രവർത്തിക്കുക.
വെളളിയാഴ്ച രണ്ടിന് അതിരമ്പുഴ ബോട്ടുജെട്ടിക്കു സമീപം നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെയ്ക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഏറെ ടൂറിസം സാധ്യതയുള്ള അതിരമ്പുഴയുടെ മുഖഛായ തന്നെ മാറ്റാൻ കഴിയും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം മാപ്പിൽ അതിരമ്പുഴക്ക് പ്രമുഖ സ്ഥാനം ലഭിക്കും.
CN Remya Chittettu Kottayam, #KrishiJagra
'ടെയ്ക്ക് എ ബ്രേക്ക് '
വർഷങ്ങളുടെ ചരിത്രം പറയുവാനുള്ള അതിരമ്പുഴ മാർക്കറ്റും പെണ്ണാർ തോടും ഒരു 'ബ്രേക്കി'ന് ശേഷം ടൂറിസം ഭൂപടത്തിലേക്ക്. ഒരു കാലത്ത് അതിരമ്പുഴ പെണ്ണാർ തോട്ടിൽ നിന്നും കുമരകത്തിനും ആലപ്പുഴയ്ക്കുമൊക്കെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു.
Share your comments