ട്രെയിൻ ടിക്കറ്റുകൾ വളരെ വേഗത്തിൽ വീട്ടിലിരുന്ന് തന്നെ ബുക്ക് ചെയ്യാനുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ, തൽക്കാൽ ടിക്കറ്റുകൾക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാറില്ല. എന്നാൽ, ഇന്ത്യൻ റെയിൽവേയിൽ നിന്നും വരുന്ന ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ തൽക്കാൽ ടിക്കറ്റുകൾക്കും ഇനി നീണ്ട ക്യൂവിന്റെ ആവശ്യമില്ലെന്നതാണ്.
അതായത്, അനുദിനം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി പുരോഗമിക്കുന്ന ഇന്ത്യൻ റെയിൽവേ, യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധം പുതിയ പരിഷ്ക്കരണ നടപടികയുമായി എത്തിയിരിക്കുകയാണ്.
തൽക്കാൽ ടിക്കറ്റിന് കൻഫേം ടിക്കറ്റ് ആപ്പ് (Confirm Ticket App For Tatkal Ticket Booking)
അതായത്, തൽക്കാൽ ടിക്കറ്റുകൾക്കായി ഐആർസിടിസി ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇതിലൂടെ ഇനിമുതൽ ഗുണഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ അടിയന്തര ആവശ്യങ്ങൾക്കായി തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൻഫേം ടിക്കറ്റ് ആപ്പ്- Confirm Ticket App എന്നാണ് റെയില്‍വേ പുറത്തിറക്കിയിരിയ്ക്കുന്ന ആപ്ലിക്കേഷന്റെ പേര്.
തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മാത്രമല്ല, സൗജന്യ ടിക്കറ്റ് റദ്ദാക്കലിനുള്ള സൗകര്യവും Confirm Ticket App നല്‍കുന്നുണ്ട്. എന്നാൽ എല്ലാ റൂട്ടുകളിലേക്കുമുള്ള തൽക്കാൽ ബുക്കിങ് ഈ ആപ്ലിക്കേഷനിലൂടെ സാധ്യമല്ല. ചില നിശ്ചിത റൂട്ടുകളിലേക്ക് മാത്രമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുന്നത്.
കൻഫേം ടിക്കറ്റ് ആപ്പിന്റെ പ്രത്യേകതകൾ (Features Of Confirm Ticket App)
IRCTCയുടെ ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുകളും സാധാരണ സ്ലീപ്പർ, എസി ടിക്കറ്റ് ബുക്കിങ്ങിനായാണ് ഉപയോഗിക്കാവുന്നത്. ഇവയിൽ തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെങ്കിലും സമയബന്ധിതമായ ബുക്കിങ്ങിന് ഇത് പലപ്പോഴും പരാജയമാകാറുണ്ട്. എന്നാൽ, ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന Confirm Ticket App തൽക്കാൽ ബുക്കിങ്ങിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമായി പ്രത്യേകം രൂപപ്പെടുത്തിയതാണ്.
ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സേവ് ചെയ്യാന്‍ സാധിക്കും. അതായത്, ലോഗിൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഈ ആപ്പ് വഴി സേവ് ചെയ്യാന്‍ സാധിക്കും. അടുത്ത തവണയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിവരങ്ങൾ ആവർത്തിച്ച് നൽകേണ്ടി വരില്ല. യാത്രക്കാർക്ക് അവരുടെ സമയം ലാഭിച്ച് കൊണ്ട് തൽക്കാൽ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
Confirm Ticket Appന്റെ മറ്റൊരു പ്രധാന സവിശേഷത എന്തെന്നാൽ, വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യതെ കുറിച്ച് ഇവ വ്യക്തമായ വിവരങ്ങൾ കൈമാറും.കൂടാതെ, ഒരു പ്രത്യേക റൂട്ടിൽ ലഭ്യമായ എല്ലാ തത്കാൽ ടിക്കറ്റുകളെ കുറിച്ചും ഈ ആപ്പിലൂടെ അറിയാം. ഇതിനായി ട്രെയിൻ നമ്പരുകളോ പേരോ നൽകേണ്ട ആവശ്യമില്ല. എന്നാൽ, ഈ ആപ്ലിക്കേഷൻ വഴിയുള്ള തത്കാൽ ടിക്കറ്റുകൾക്ക് താരതമ്യേന നിരക്ക് കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസി സരൾ പെൻഷൻ യോജന എല്ലാ മാസവും 12,000 നേടാൻ ഒറ്റത്തവണ പ്രീമിയം അടയ്ക്കുക. വിശദ വിവരങ്ങൾ
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Confirm Ticket App ലഭ്യമാണ്. ഐആർസിടിസി നെക്സ്റ്റ് ജനറേഷൻ ആപ്പിലൂടെയും ഇത് ലഭ്യമാണ്. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.irctc.co.inലും ഈ ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങൾ നല്‍കിയിട്ടുണ്ട്.
Share your comments