<
  1. News

പച്ചക്കൊളുന്തിന് വിലയില്ല ; തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍

തേയിലപ്പൊടിയുടെ വില കുത്തനെ ഉയരുമ്ബോള്‍ പച്ചക്കൊളുന്തിന് ആനുപാതികമായ വില ലഭിക്കാത്തത് ചെറുകിട തേയില കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ് . വിവിധ ഗുണമേന്മയുള്ള തേയിലപ്പൊടികള്‍ക്ക് 225 രൂപ മുതല്‍ 4000 രൂപവരെയാണ് വില ലഭിക്കുന്നത് . മൂന്ന് മാസത്തിനുള്ളില്‍ ഇവയ്ക്ക് ആറുമുതല്‍ 50 രൂപവരെയാണ് കൂടിയത്

Asha Sadasiv
tea leaves

തേയിലപ്പൊടിയുടെ വില കുത്തനെ ഉയരുമ്ബോള്‍ പച്ചക്കൊളുന്തിന് ആനുപാതികമായ വില ലഭിക്കാത്തത് ചെറുകിട തേയില കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ് . വിവിധ ഗുണമേന്മയുള്ള തേയിലപ്പൊടികള്‍ക്ക് 225 രൂപ മുതല്‍ 4000 രൂപവരെയാണ് വില ലഭിക്കുന്നത് . മൂന്ന് മാസത്തിനുള്ളില്‍ ഇവയ്ക്ക് ആറുമുതല്‍ 50 രൂപവരെയാണ് കൂടിയത് .എന്നാല്‍, ഇതിന് ആനുപാതികമായ വിലവര്‍ദ്ധന കൊളുന്തിന് ഉണ്ടാകാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത് . കലോയ്ക്ക് 10.46 രൂപയാണ് വിലനിര്‍ണയ കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന തറവില. ഗുണമേന്മയുള്ളതിന് 13 രൂപവരെ കര്‍ഷകര്‍ക്ക് കിട്ടാറുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും കൃഷി ആദായകരമാകുന്നില്ലെന്നാണ് ചെറുകിട കര്‍ഷകര്‍ പറയുന്നത് .

പച്ചക്കൊളുന്തിന്‌ വില ഇടിഞ്ഞത്‌ ചെറുകിട തേയില കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പച്ചക്കൊളുന്തിന്‌ സ്‌ഥിരമായി മെച്ചമായവില ലഭിക്കാത്തത്‌ ചെറുകിട തേയില കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്‌. പ്രതിസന്ധി രൂക്ഷമായതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്‌ഥയിലാണ്‌.പച്ചക്കൊളുന്തിന്‌ ടീ ബോര്‍ഡ്‌ മാസാമാസം അടിസ്‌ഥാന വില നിശ്‌ചയിക്കുന്നുണ്ട്‌. എന്നാല്‍ ഈ വില കര്‍ഷകര്‍ക്ക്‌ കിട്ടുന്നില്ല. കാലാവസ്‌ഥ അനുകൂലമാകുകയും ഇടവിട്ട്‌ മഴ പെയ്യുകയും ചെയ്‌തതോടെ ഉല്‍പാദനം വലിയ തോതില്‍ കൂടിയിരുന്നു. വില കിട്ടാത്തതും വന്‍കിട തേയില ഫാക്‌ടറികള്‍ കൊളുന്ത്‌ എടുക്കാത്തതുമാണ്‌ ഇപ്പോള്‍ കര്‍ഷകരെ വലയ്‌ക്കുന്നത്‌. നാലുകിലോമുതല്‍ അഞ്ചുകിലോവരെ പച്ചക്കൊളുന്ത്‌ ഉണ്ടെങ്കില്‍ ഒരു കിലോ തേയിലപ്പൊടി ഉണ്ടാക്കാം. തേയിലപ്പൊടിക്ക്‌ വിപണിയില്‍ 250 രൂപ ശരാശരി വില ലഭിക്കുമ്ബോഴും ചെറുകിട തേയില കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കൊളുന്തിന്‌ കിലോയ്‌ക്ക്‌ വില പത്തു രൂപയില്‍ താഴെ മാത്രമാണ്‌ ലഭിക്കുന്നത്‌.ഉയര്‍ന്ന ഉല്‍പാദനച്ചെലവാണ്‌ കര്‍ഷകനുള്ളത്‌. എന്നാല്‍ കൊളുന്ത്‌ വിറ്റ്‌ കിട്ടുന്ന തുക തൊഴിലാളികളുടെ വേതനത്തിനു പോലും തികയാത്ത അവസ്‌ഥയാണ്‌.

ഇതിനിടെ ഗുണനിലവാരത്തിന്റെ പേരില്‍ ഫാക്‌ടറികള്‍ കൊളുന്ത്‌ എടുക്കാതിരിക്കുന്നതും ഭീഷണിയായി. സംഭരിക്കാന്‍ മറ്റ്‌ മാര്‍ഗമില്ലാത്തതിനാല്‍ കര്‍ഷകര്‍ കിട്ടുന്ന വിലയ്‌ക്ക്‌ കൊളുന്ത്‌ വില്‍ക്കുകയാണ്‌. ഇതോടെ പല കര്‍ഷകരും കൊളുന്തെടുപ്പ്‌ നിര്‍ത്തിയിരിക്കുകയാണ്‌. ജില്ലയില്‍ അയ്യായിരത്തിലധികം വരുന്ന ചെറുകിട തേയില കര്‍ഷകരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ കടത്തിലാണ്‌.അടിസ്‌ഥാന വിലയെങ്കിലും കിട്ടിയില്ലെങ്കില്‍ കൃഷി പാടെ നഷ്‌ടത്തിലാകുമെന്ന്‌ കര്‍ഷകര്‍ പറയുന്നു. പ്രളയവും കടുത്ത വേനലും വലിയ തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. ഇതില്‍ നിന്നും കരകയറുന്നതിനിടയിലാണ്‌ വീണ്ടും വിലയിടിവുണ്ടാകുന്നത്‌.ഇവര്‍ തേയില കുറ്റിയോടെ പിഴുതുമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

തേയില കര്‍ഷകരെ സഹായിക്കുന്നതിനായി ലോക ബാങ്കിന്റെ ഫണ്ട് ടീ ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വന്‍കിട തോട്ടങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ടീ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നത് നിലവില്‍ മുള ഉപയോഗിച്ച്‌ മണ്ണൊലിപ്പ് തടയുന്നതിന് വന്‍കിട തോട്ടങ്ങള്‍ക്ക് ടീ ബോര്‍ഡ് സഹായം നല്‍കുന്നുണ്ട്. ഇത് ചെറുകിട കര്‍ഷകര്‍ക്കുകൂടി ലഭിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

English Summary: Tea farmers in crisis

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds